
ദോഹ: കേരളത്തിലെ പുതിയ സർക്കാരിൽ പ്രവാസി കാര്യവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തത് ആഗോള മലയാളി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും വേഗത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികൾ തൊഴിൽ പ്രതിസന്ധി, നിയമക്കുരുക്കുകൾ, പുനരധിവാസം, ഇൻഷുറൻസ്-ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന നിർണായക ഘട്ടമാണിത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്സരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെൻട്രൽ കമ്മിറ്റി നേതാക്കളായ അനിൽ കുണ്ടറ, മുഹമ്മദ് റാഫി, ജില്ലാ നേതാക്കളായ നൗഷാദ്, ഷിബു ഇബ്രാഹിംകുട്ടി, നിഷാദ് നിസാർ, അനസ്, ഫിറോസ്, ജേക്കബ് പത്തനാപുരം, വെട്ടൂർ റിയാസ്, രഞ്ജിത് കൊടിയാട്ട്, മുഖ്യ രക്ഷാധികാരി ജോസ് ചവറ, മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു











