
പുലിയൂർ. നവംബർ ഒന്ന് നാല് അഞ്ച് ആറ് തിയതികളിലായി നടക്കുന്ന ചെങ്ങന്നൂർ ഉപജില്ല കലോത്സവത്തിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് ചടങ്ങ് പുലിയൂർ പഞ്ചായത്ത് പ്രസിഡന്റും കലോത്സവ സംഘാടക സമിതി ചെയർമാനുമായ എം ജി ശ്രീകുമാർ നിർവ്വഹിച്ചു. മേളയുടെ ജനറൽ കൺവീനറും പുലിയൂർ ഗവ.ഹയർസെക്കണ്ടറി പ്രധാന അധ്യാപികയുമായ സീന ദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേജ്&പന്തൽ കമ്മിറ്റി കൺവീനർ അനസ് എം അഷറഫ് ,
അധ്യാപക സംഘടന നേതാക്കളായ കെ എം ജോസഫ് മാത്യു ,ഇ ജോൺജേക്കബ്ബ്, കെ ബൈജു,വിജോയ് എസ് ജോസഫ് ,അശ്വിൻ ഗോപിനാഥ് ,നിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപജില്ല കലോത്സവത്തിൽ ആറ് വേദികളിലായി 110 വിദ്യാലയങ്ങളില്‍ നിന്നുളള മൂവായിരത്തിൽ പരം മത്സരാർഥികൾ പങ്കെടുക്കും. വേദികൾ 1.പുലിയൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ മൈതാനം
വേദി 2 . പൂലിയൂർ ഗവ.ഹയർസെക്കണ്ടി സ്കൂൾ ഓഡിറ്റോറിയം
വേദി 3. പൂലിയൂർ പഞ്ചായത്ത് ഓഡിറ്റോറിയം
വേദി 4. പുലിയൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം
വേദി 5. ഗവ.യു പി സ്കൂൾ പേരിശ്ശേരി ഓഡിറ്റോറിയം
വേദി 6. ബ്ലോക്ക് പഞ്ചായത്ത് ഹാൾ ഗ്രൗണ്ട് ഫ്ലോർ











