01:07am 05 June 2026
NEWS
കേരളത്തില്‍ കാലവർഷം എത്തി : കേന്ദ്രകാലാവസ്ഥ വകുപ്പ്
04/06/2026  02:09 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരളത്തില്‍ കാലവർഷം എത്തിയെന്ന് അറിയിച്ച്‌ കേന്ദ്രകാലാവസ്ഥ വകുപ്പ്

 

കേരളത്തില്‍ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണ്‍‌ ഒന്നിനാണ് കേരളത്തില്‍ കാലവർഷം എത്തിച്ചേരാറുള്ളത്. സാധാരണയേക്കാള്‍ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവർഷം കേരളത്തിലെത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img