09:00am 09 November 2026
NEWS
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതു വരെ കേന്ദ്ര സർക്കാർ കൂടെയുണ്ടാകും
- കേന്ദ്ര മന്ത്രി കിരൺ റിജിജു

16/04/2025  11:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതു വരെ കേന്ദ്ര സർക്കാർ കൂടെയുണ്ടാകും  - കേന്ദ്ര മന്ത്രി കിരൺ റിജിജു

മുനമ്പം- മുനമ്പം നിവാസികളുടെ ഭൂമിയിൽ അവർക്ക് പൂർണ്ണ അധികാരം തിരിച്ചു ലഭിക്കുന്നതു വരെ നരേന്ദ്ര മോദി സർക്കാരും ബി ജെ പി യും ഒപ്പമുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ- പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു.

വഖഫ് ഭേദഗതി നിയമമാക്കിയതിൽ മുനമ്പം ജനതയുടെ നന്ദി.. മോദി.. ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

വഖഫ് ബോർഡിന് അനിയന്ത്രിതങ്ങളായ അധികാരങ്ങൾ നൽകിയ നിയമത്തെയാണ് പുതിയ ഭേദഗതിയിലൂടെ മോദി സർക്കാർ ജനാധിപത്യ പരവും മതേതരവുമാക്കി . നവീകരിച്ചത്.
ഏത് ഭൂമിയിലും അവകാശവാദമുന്നയിക്കാവുന്ന സ്ഥിതി ഇനി രാജ്യത്തുണ്ടാകുകയില്ല. ഇതൊരു മുസ്ലീം വിരുദ്ധ നിയമ ഭേദഗതിയാണെന്നാണ് കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രചരിപ്പിക്കുന്നത്.
ഇത് സാധാരണക്കാരായ മുസ്ലീങ്ങൾ ഉൾപ്പടെ ലക്ഷണ ക്കണക്കിനാളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ്
ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളാണ് പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മതപരമായ കാര്യങ്ങളിലല്ല  വഖഫ് സ്വത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് നിയമം ബാധിക്കുന്നത്.
നിയമ ഭേദഗതിക്കനുസരിച്ച് ചട്ടങ്ങൾ നടപ്പിൽ വരും.
എന്നാൽ സംസ്ഥാന സർക്കാരിന് കൃത്യമായ നിർദ്ദേശം നൽകി പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാർ  ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഭരണം നിങ്ങൾ കണ്ടതാണ് .
അവർക്കൊന്നും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ നരേന്ദ്രമോദി സർക്കാർ ഈ പ്രശ്നം പരിഹരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
യോഗത്തിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ- ഫിഷറീസ് വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ,ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ,  സന്ദീപ് വചസ്പതി, ദേശീയ കൗൺസിൽ അംഗം അഡ്വ. ഷോൺ ജോർജ്  ഫ. ആന്റണി, സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു

ബിജെപി .ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്,ദേശീയ കൗൺസിൽ അംഗം  എ.എൻ. രാധാകൃഷ്ണൻ, സിറ്റി ജില്ലാ  പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു , ഐ.ടി. സെൽ സംസ്ഥാന പ്രഭാരി അനൂപ് ആന്റണി,നേതാക്കളായ അഡ്വ. ബി.ഗോപാലകൃഷണൻ, ജിജി ജോസഫ്, വി.കെ. ഭസിത് കുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img