NEWS
കേന്ദ്ര സർക്കാരിൻറെ ബിസിനസ് എക്സലൻസ് അവാർഡ് എൻ. പി. ആൻറണിക്ക്.
11/07/2026 06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വികസിത് ഭാരത് ലീഡർഷിപ്പ് കോൺക്ലേവ്–2026-ൻറെ ഭാഗമായി നൽകിയ ബിസിനസ് എക്സലൻസ് അവാർഡ് പവിഴം ഹെൽത്തിയർ ഡയറ്റ് മാനേജിംഗ് ഡയറക്ടർ എൻ. പി. ആൻ്റണി കേന്ദ്ര മന്ത്രിമാരായ പ്രതാപ്റാവു ജാധവ്, അനുപ്രിയ പട്ടേൽ എന്നിവരിൽ നിന്നും സ്വീകരിക്കുന്നു.
കൊച്ചി: കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വികസിത് ഭാരത് ലീഡർഷിപ്പ് കോൺക്ലേവ്–2026-ൻറെ ഭാഗമായി നൽകിയ ബിസിനസ് എക്സലൻസ് അവാർഡിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പവിഴം ഹെൽത്തിയർ ഡയറ്റ് മാനേജിംഗ് ഡയറക്ടർ എൻ. പി. ആൻറണി അർഹനായി. ന്യൂ ഡൽഹിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ പ്രതാപ്റാവു ജാധവ്, അനുപ്രിയ പട്ടേൽ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ സന്നിഹിതനായിരുന്നു. കാർഷിക-വ്യവസായ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾ, സുസ്ഥിര വികസനത്തിനും നവീകരണത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് എൻ. പി. ആൻറണിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. കാർഷികം, ഭക്ഷ്യസംസ്കരണം, മാലിന്യങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന വേസ്റ്റ്-ടു-വെൽത്ത് സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലായി 23-ലധികം പേറ്റൻറുകളുടെ ഉടമകൂടിയാണ് അദ്ദേഹം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










