
ചമ്പക്കര വികസന സമിതിക്കു വേണ്ടി സെൻ്റ് ജെയിംസ് ചർച്ച് വികാരി ഫാദർ ബിജു പെരുമായൻ്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം സമർപ്പിക്കുന്നു.ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ അധ്യക്ഷൻ കെഎസ് ഷൈജു, ന്യൂനപക്ഷമോ സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് സജി, ശ്രീക്കുട്ടൻ തുമ്പത്തിൽ, മേഖലാ സെക്രട്ടറി നന്ദകുമാർ, പാലാരിവട്ടം മണ്ഡലം പ്രസിഡണ്ട് ഇ എ സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി സി കെ ബിനുമോൻ,എന്നിവർ സമീപം.
ഭാരതീയ ജനതാ പാർട്ടി ചമ്പക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂണിത്തുറ വൈറ്റില ഡിവിഷനുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചമ്പക്കരയിൽ എത്തി.വൈറ്റില , തൈക്കൂടം ,ചമ്പക്കര , പേട്ട , പൂണിത്തുറ പ്രദേശവാസികൾ ഉൾപ്പെടെ ചമ്പക്കര വികസന സമിതി കേന്ദ്രമന്ത്രി ശ്രീ. ജോർജ്ജ് കുര്യന് ഹർജി സമർപ്പിച്ചു. മെട്രോറെയിൽ നിർമാണവും , ചമ്പക്കര പാലം നിർമാണവും ആയി ബന്ധപ്പെട്ട് പ്രേദേശവാസികൾ 2017 മുതൽ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് .ഒരുവികസനത്തിനായി ഇ ബുദ്ധിമുട്ടുകൾ തങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് അവർ കേന്ദ്രമന്ത്രി യെഅറിയിച്ചു. 2020ൽ ചമ്പക്കര പുഴക്ക് കുറുകെ രണ്ടു പാലങ്ങളുടെയും പണിപൂർത്തിയായിട്ടും പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ ഇന്നുവരെ നീക്കം ചെയ്തിട്ടില്ല .ഇതിൽ ഇടപെട്ടു പരിഹാരം ഉണ്ടാക്കി തരണം എന്ന് സ്ഥലം MP യോടും , MLA യോടും പാലത്തിന്റെ ഇരു ഭാഗത്തെയും കൗൺസിലർ മാരോടും പലതവണ അഭ്യർത്ഥിച്ചിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.പേരും പ്രശസ്തിയും ഉണ്ടായിരുന്ന കൊച്ചിയിലെ പ്രേമുഖ മൽസ്യ മാർക്കറ്റ് ആയ ചമ്പക്കര മാർക്കറ്റ് ഇപ്പോൾ ജീർണാവസ്ഥയിലാണെന്ന് പ്രദേശവാസികൾ കേന്ദ്രമന്ത്രിയെ അറിയിച്ചു. ആധുനിക നിലവാരമുള്ള ഒരു മൽസ്യ മാർക്കറ്റായി ചമ്പക്കര മാർക്കറ്റിനെ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ പെരീക്കാട്ടിലൂടെ മുനിസിപ്പാലിറ്റി യെയും , കൊച്ചികോര്പറേഷൻ നെയും ബന്ധിപ്പിക്കുന്ന നടപ്പാലം കൊണ്ട് ആയിരങ്ങളാണ് ദിവസവും യാത്ര ചെയ്യുന്നത്. ഈ പാലം ഇപ്പോൾ അപകടാവസ്ഥയിലാണെന്ന് പ്രദേശവാസികൾ അറിയിച്ചു. വർഷങ്ങൾ ആയി പ്രദേശവാസികൾ അനുഭവിക്കുന്ന കഷ്ട്ടതക്ക് ശാശ്വത പരിഹാരം ഉണ്ടാകാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും, ചമ്പക്കരയുടെ സമ്പൂർണ്ണ വികസനം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ പ്രദേശവാസികൾക്ക് ഉറപ്പു നൽകി. ചമ്പക്കര വികസന സമിതിക്കു വേണ്ടി സെൻ്റ് ജെയിംസ് ചർച്ച് വികാരി ഫാദർ ബിജു പെരുമായൻ,കൺവീനർ രാധാകൃഷ്ണൻ,
ജോ.കൺവിനർ ഷാജി ടി സി,ഹരികൃഷ്ണൻ, ഫ്രൻസിസ് (ചമ്പക്കര റെസിഡൻ്റ്സ് അസോസിയേഷൻ സെകട്ടറി)ഡയാനാ ജേക്കബ് (CRA പ്രസിഡൻ്റ്),ബിജെപി ജില്ലാ കമ്മിറ്റി അംഗം ജയിംസ് മാത്യു, ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റി അംഗം ജെയ്സൺ വലിയമരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ കേന്ദ്ര മന്ത്രിയെ കണ്ടത്. വികസന പദ്ധതികൾക്ക് 60 % തുകയും കേന്ദ്രം നൽകാൻ തയ്യാറാണെന്നും ബാക്കിതുക സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും വഹിക്കുകയാണ് രീതി എന്നും കേന്ദ്രമന്ത്രി പറഞ്ഞു.ബിജെപി ചമ്പക്കര ഏരിയ സംഘടിപ്പിച്ച ചടങ്ങിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 40 പേർ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.എസ്.ഷൈജു, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റെ് സുമിത്ത് ജോർജ്ജ്,മേഖല സെക്രട്ടറി സി.നന്ദകുമാർ, പാലാരിവട്ടം മണ്ഡലം പ്രസിഡൻ്റെ ഇ. എ.സുരേഷ്കുമാർ, സി.കെ.ബിനുമോൻ, രാംദാസ്, ഡമീഷ് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google











