
കോട്ടയം : റെറ്റിന പരിശോധനാ മുറിക്ക് സമീപമാണ് സംഭവം.സീലിങ്ങിന്റെ ഭാഗങ്ങള്‍ താഴേക്ക് പതിച്ചതോടെ സമീപത്തുണ്ടായിരുന്ന രോഗികള്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 16ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. 257 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ സർജിക്കല്‍ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകളും അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകളും നേരത്തെയും പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീലിങ് അടർന്നുവീഴുന്നതായും വെള്ളം ചോരുന്നതായും പരാതികള്‍ ഉയർന്നിരുന്നു. ഏപ്രിലില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തുനിന്ന് സിമന്റ് ഭാഗങ്ങള്‍ അടർന്നുവീണ് പാർക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സീലിങ്, ജലവിതരണ സംവിധാനം, ഫാനുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ചും വ്യാപക പരാതികളുണ്ടായിരുന്നു. ഹൈറ്റ്സ് എന്ന പൊതുമേഖല സ്ഥാപനമാണ് കെട്ടിടം പണിതത്.
രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും നിരന്തരം എത്തുന്ന ആശുപത്രി കെട്ടിടത്തില്‍ വീണ്ടും സീലിങ് അടർന്നുവീണത് സുരക്ഷാ ആശങ്കകള്‍ ഉയർത്തുകയാണ്. പല ശുചിമുറികളും ചോർച്ചയുള്ളതായും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നും മെഡിക്കല്‍ കോളജ് ആരംഭിച്ച കാലഘട്ടത്തില്‍ നിർമിച്ച കെട്ടിടങ്ങള്‍ക്ക് ഇതുവരെ ചോർച്ചയുണ്ടായിട്ടില്ലെന്നും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Photo Courtesy - Google







