02:50pm 13 November 2026
NEWS
യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച മാർച്ച് 25 ന് ലെബനോനിലെ പാത്രിയർക്കാ അരമന കുത്തിഡ്രലിൽ
20/03/2025  01:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച മാർച്ച് 25 ന് ലെബനോനിലെ പാത്രിയർക്കാ അരമന കുത്തിഡ്രലിൽ

 

പുത്തൻകുരിശ് - ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ലെബനോനിലെ പാത്രി യർക്കാ കത്തീഡ്രലിൽ വച്ച് 2025 മാർച്ച് 25 വി. ദൈവമാതാവിൻ്റെ വചനിപ്പ് പെരുന്നാൾ ദിവസം യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ശ്രേഷ്ഠ കാതോലിക്ക ബാവായായി വാഴിക്കുന്നു. പരി. സഭയുടെ കാതോലിക്ക സ്ഥാനം വഹിച്ചി രുന്ന കാലം ചെയ്‌ത ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായിട്ടാണ് അഭി. തിരുമേനിയെ വാഴിക്കുന്നത്.

1960 നവംബർ 10-ന് പരി. പരുമല കൊച്ചു തിരുമനിയുടെ കുടുംബത്തിൽ ഭൂജാതനായ നിയുക്ത കാതോലിക്ക ബാവാ പെരുമ്പിള്ളി പ്രൈമറി സ്‌കൂളിലും, മുളന്തുരുത്തി ഹൈസ്‌കൂളിലു മായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്' എറണാകുളം മഹാരാജാസ് കോളേജ്, അയർലന്റ്റ് സെന്റ് പാട്രിക് കോളേജ്. ഡബ്ലിൻ യൂണിവേഴ്‌സിറ്റികളിലായി ബിരുദവും, ബിരുദാന നന്തര ബിരുദങ്ങളും നേടി. 1974 മാർച്ച് 25 ന് വചനിപ്പ് പെരുന്നാൾ ദിവസം മഞ്ഞനിക്കര ദയറാ യിൽ വച്ച് ശെമ്മാശപട്ടവും. 1984 മാർച്ച് 25 ന് വചനിപ്പ് പെരുന്നാൾ ദിവസം പുരോഹിത പദവി യിലേക്കും ഉയർത്തപ്പെട്ടു. 1994 ജനുവരി 16-ന് പരി. ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രി യർക്കീസ് ബാവായാൽ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു. 1994 മുതൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്യുന്നു. 18 വർഷം യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയായിരുന്നു നിയുക്ത കാതോലിക്ക ബാവാ. 2019-ൽ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ കാതോലിക്കോസ് അസിസ്റ്റന്റായും നിയോഗിക്കപ്പെട്ടു. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥാൻ ബാവാ കാലം ചെയ്‌തതിനെ തുടർന്ന് സഭയുടെ കാതോലിക്ക സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും. ഈ മാസം 25 ന് വാഴിക്കപ്പെടുകയും ചെയ്യുന്നു.

ആകമാന സുറിയാനി സഭയുടെ തലവനായ പരി. പാത്രിയർക്കീസ് ബാവായുടെ കീഴിൽ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്ക ബാവാ ആയിട്ടാണ് മോർ ഗ്രിഗോറിയോസ് വാഴിക്കപ്പെടുന്നത്. ആകമാന സുറിയാനി സഭയുടെ ഭരണ ക്രമീകരണമനുസരിച്ച് സഭയുടെ പരമമേലധികാരിയായ പാത്രിയർക്കീസ് ബാവായുടെ കീഴിലുള്ള 

പ്രാദേശിക ഭരണത്തലവനും, സഭയിലെ രണ്ടാം സ്ഥാനിയുമാണ് കാതോലിക്ക ബാവാ. യേശു ക്രിസ്‌തുവിന്റെ ശിഷ്യന്മാരിൽ തലവനായ വിശുദ്ധ പത്രോസ് ശ്ലീഹായാൽ അന്ത്യോഖ്യായിൽ സ്ഥാപിക്കപ്പെട്ട സിംഹാസനത്തിൽ ആരൂഡമായിരുന്ന 123-ാം മത്തെ പാത്രിയർക്കീസാണ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവാ. പരി. പാത്രിയർക്കീസ് ബാവാ വാഴിക്കൽ ചട ങ്ങുകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കുമ്പോൾ ആഗോള സുറിയാനി സഭയിലെ മുഴുവൻ മെത്രാ പ്പോലീത്താമാരും, കോപ്റ്റിക് ഓർത്തഡോക്‌സ് സഭ, അർമേനിയൻ ഓർത്തഡോക്‌സ് സഭ, സിറി യൻ കാത്തോലിക്ക സഭ. അർമേനിയൻ കത്തോലിക്ക സഭ, കൽദായ സുറിയനി സഭ തുടങ്ങി വിവിധ ക്രൈസ്‌തവ സഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കും. ഒപ്പം കേരളത്തിൽ നിന്നും മലങ്കര കത്തോ ലിക്ക സഭായുടെ തലവനായ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ, മാർത്തോമ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായും, മറ്റ് സഭാ പ്രതിനിധികളും, സഭാ ഭാരവാഹികളും പങ്കെടുക്കും. ലെബനോൻ പ്രസിഡൻ്റ് ശ്രീ. ജോസഫ് ഖലീൽ അവോം വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രതിനിധി സംഘം എന്നിവരും ഈ അനുഗ്രഹീത ചടങ്ങിൽ സംബന്ധിക്കും. ബഹു.. കേരള ഗവൺമെന്റിന്റെ പ്രതിനിധികളായി കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയോഗിച്ച നിയമവകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും പങ്കെടുക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നൂറ് കണക്കിന് വിശ്വാസികളും, വൈദീകരും വാഴ്ച്‌ച ചടങ്ങുകൾ ദർശിക്കാനായി ബെയ്റൂട്ടിൽ എത്തിച്ചേരും.

മാർച്ച് 30-ാം തീയതി ഉച്ചകഴിഞ്ഞ് 2.15 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ത്തിൽ എത്തിച്ചേരുന്ന നവാഭിഷിക്ത കാതോലിക്ക ബാവായെ സഭയിലെ മെത്രാമപ്പാലീത്താമാരും. സഭാ ഭാരവാഹികളും, ചേർന്ന് സ്വീകരിക്കും തുടർന്ന് അനേക വാഹനങ്ങളുടെ അകമ്പടിയോടു കൂടി പുത്തൻകുരിശ് പാത്രിയർക്കാസെൻ്ററിൽ എത്തിച്ചേരും മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന തൻ്റെ മുൻഗാമി ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ യുടെ കബറിടത്തിൽ പ്രാർത്ഥനകൾ നടത്തും. ശേഷം പരി. പാത്രിയർക്കീസ് ബാവായുടെ പ്രതി നിധികളായി മലങ്കരയിൽ എത്തുന്ന ബേയ്‌റൂട്ടിൻ്റെ ആർച്ച് ബിഷപ്പ് മോർ ഡാനിയേൽ ക്ലിമീസ് മെത്രാപ്പോലീത്തായുടേയും, ഹോംസിൻ്റെ ആർച്ച് ബിഷപ്പ് മോർ തീമോത്തിയോസ് മത്താ അൽഖു റിയുടേയും നേതൃത്വത്തിലും, മലങ്കരയിലെ എല്ലാ സുറിയാനി സഭാ മെത്രാപ്പോലീത്താമാരുടെയും കാർമ്മികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ (സുന്തോണിമസാ) നടക്കും. വൈകീട്ട് 4.30 ന് ബസ്സേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദന സമ്മേളനം ബഹു. കേരള ഗവർണർ ആദരണീയനായ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രി മാരും, രാഷ്ട്രീയ സാമുദായിക- നേതാക്കന്മാരും വിവിധ മതമേലദ്ധ്യക്ഷന്മാരും പങ്കെടുക്കും.

പത്രസമ്മേളനത്തിൽ മീഡിയ സെൽ ചെയർ അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫി ലോസ് മെത്രാപ്പോലീത്ത, അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത. സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോർജ്ജ്, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ. സഭാ സെക്രട്ടറി ജേക്കബ് സി മാത്യു. മീഡിയാ സെൽ കോ-ഓർഡിനേറ്റർ ഗ്ലീസൺ ബേബി, പബ്ളിസ്റ്റി കൺവീനർ ജെയ്ൻ മാത്യു, സഭാ മാനോജിംഗ് കമ്മിറ്റി അംഗം മോൻസി വാവച്ചൻ എന്നിവർ സംബന്ധിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img