
കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി)രജത ജൂബിലി ലെയിറ്റി കോണ്‍ക്ലേവ് നിര്‍മ്മല്‍ ഔസേപ്പച്ചന് ഐഎഎസ് ഉദ്ഘാടനം ചെയുന്നു. ഫാ.ബെന്നി പൂത്തറ, പി ആര് കുഞ്ഞച്ചന്, ഫാ. ജിജു അറയ്ക്കത്തറ, സിസ്റ്റര്‍ മോളി, ബിജു ജോസി, മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, എ. ഡി. തോമസ് എംഎല്‍എ, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ് തുടങ്ങിയവര്‍ സമീപം.
ഇന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ കരുണയോടെ വര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം മറ്റാരെക്കാളും കത്തോലിക്ക സഭയ്ക്കുണ്ടെന്നും, സഭ ബ്യൂറോക്രാറ്റിക് അല്ലാതാകേണ്ട കാലം കഴിഞ്ഞുവെന്നും പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ഡോ. നിര്‍മല്‍ ഔസേപ്പച്ചന്, ഐഎഎസ്. കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലെയ്റ്റി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പ്രത്യേകതകളും താല്പര്യങ്ങളും മനസ്സിലാക്കാതെ പദ്ധതികള്‍ കൊണ്ടുവന്നാല്‍ പരാജയപ്പെടും. വിമര്‍ശനങ്ങളെ സമചിത്തതയോടെ സ്വീകരിക്കാന്‍ തയാറാകണമെന്നും നിര്‍മല്‍ ഔസേപ്പച്ചന് പറഞ്ഞു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, എ.ഡി തോമസ് എംഎല്‍എ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഫാ ജോണ്സണ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ബിജു ജോസി സ്വാഗതവും കെഎല്‍സിഡബ്ള്യുഎ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ് നന്ദിയും പറഞ്ഞു.
അല്മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് മുന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത് വിഷയാവതരണം നടത്തി. സഭയുടെയും സമൂഹത്തിന്റെയും സമകാലിക വെല്ലുവിളികള്‍, അല്മായരുടെ ഉത്തരവാദിത്വം, യുവജന പങ്കാളിത്തം, കുടുംബജീവിതം, സാമൂഹിക നീതി, തീരദേശ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി ഐഎഎസ്, ആലപ്പുഴ എംഎല്‍എ എ. ഡി. തോമസ്, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സോണി പാവേലില്‍ എന്നിവര്‍ പാനല്‍ പ്രസംഗിച്ചു. ആലപ്പുഴ രൂപതാധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപതയുടെ സഹായ മെത്രാന് ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തില്‍പ്പറമ്പില്‍ സമാപന സന്ദേശം നല്കി. അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ബെന്നി പൂത്തറയില്‍, പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്കി
Photo Courtesy - Google









