01:11pm 13 November 2026
NEWS
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് വാരിയേഴ്സ് FC സംഘടിപ്പിച്ച ബ്രസീൽ- അർജൻ്റീന ഫാൻഫൈറ്റ് മത്സരം പുതുമയായി
17/06/2026  08:46 AM IST
NILA
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് വാരിയേഴ്സ് FC സംഘടിപ്പിച്ച ബ്രസീൽ- അർജൻ്റീന ഫാൻഫൈറ്റ് മത്സരം പുതുമയായി

.

ദോഹ : 2026 ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു വാരിയേഴ്സ് FC സംഘടിപ്പിച്ച ബ്രസീൽ- അർജൻ്റീന ഫാൻഫൈറ്റ് മത്സരത്തിൽ 3 നെതിരെ അഞ്ച് ഗോളുകൾക്ക് ബ്രസീൽ അർജന്റീനയെ തകർത്തു. ഖത്തറിലെ സിമെസ്മാ യൂത്ത് സെന്ററിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മത്സരം അരങ്ങേറിയത്.

ലോകകപ്പ് ഖത്തർ ദേശീയ ടീമിലേക്കു തെരെഞ്ഞെടുക്കപ്പെട്ട മലയാളി ഫുട്ബോൾ താരം തെഹ്‌സിൻ മുഹമ്മദ് ജംഷിദിനും ഖത്തർ ദേശീയ ടീമിനും ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചായിരുന്നു മത്സരം തുടങ്ങിയത്. 

പ്രമുഖ താരം അനീഷ് അഹമ്മദ് നിയന്ത്രിച്ച വാശിയേറിയ പോരാട്ടത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ടുഗോൾ വീതം നേടിയിരുന്നു. ഇരു പകുതികളിലുമായി ഹാട്രിക്ക് അടക്കം നാല് ഗോളുകൾ നേടിയ മിദ്‌ലാജിന്റെയും ബാറിന് കീഴിൽ ഫൈസൽ നടത്തിയ എണ്ണം പറഞ്ഞ കിടിലൻ സേവുകളുമായിരുന്നു ബ്രസീലിന്റെ രക്ഷയായത്. നാല് ഗോളുകൾ നേടിയ  മിദ്‌ലാജ് കളിയിലെ കേമൻ പട്ടം കരസ്ഥമാക്കി.

നൂറിലധികം അംഗങ്ങളുമായി ഖത്തർ മലയാളികൾക്കിടയിൽ നിറഞ്ഞു നില്ക്കുന്ന വാരിയേഴ്സ് FC, വർഷം തോറും ഇൻട്രാ ക്ലബ് ടൂർണമെൻ്റും മറ്റ് വിവിധ ടൂർണമെൻ്റുകളും വിജയകരമായി നടത്തിയിട്ടുണ്ട്.

വിജയികൾക്ക് മുൻ ജില്ലാ താരങ്ങളായ PM മുസ്താക്ക്, MK മുസ്താക്, റഫീഖ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img