NEWS
പുസ്തകം പ്രകാശനം ചെയ്തു
27/05/2025 07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി:ചിറ്റൂര്‍ സ്വദേശിനി സ്കൂള്‍ അദ്ധ്യാപിക ബീന ജോര്‍ജിന്റെ "അവളുടെ ആകാശങ്ങള്‍" എന്ന കവിതാസമാഹാരം തെക്കന്‍ ചിറ്റൂര്‍ ഹോളി ഫാമിലി പാരിഷ് ഹാളില്‍ പു.ക.സ മേഖല സെക്രട്ടറി പി.ഇസെഡ് സുല്ഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗാനരചയിതാവ് ചിറ്റൂര്‍ ഗോപിക്ക് നല്‍കിക്കൊണ്ട് കേരള സാഹിത്യവേദി പ്രസിഡന്റും സാഹിത്യകാരനുമായ ശ്രീ.ജി.കെ.പിള്ള തെക്കേടത്ത് പ്രകാശനം ചെയ്തു.ഡോ.മേരിദാസ് കല്ലൂര്‍ പുസ്തക പരിചയം നടത്തി. ഫാ.മാര്ട്ടിന് അഴിക്കകത്ത്,പു.ക.സാ സംസ്ഥാനസെക്രട്ടറി ജോഷി ഡോണ്‍ബോസ്ക്കോ,കെ.ആര്.മുരളീധരന്,ഡോ.എം.ഡി.ആലീസ്, ,ജോസഫ് പണിക്കശ്ശേരി, ബീന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











