11:20am 30 April 2026
NEWS
ശബ്ദേന്ദ്രജാലം പുസ്തകം പ്രകാശനം ചെയ്തു
19/12/2025  11:08 AM IST
Nasar
ശബ്ദേന്ദ്രജാലം പുസ്തകം പ്രകാശനം ചെയ്തു


തിരുവനന്തപുരം: ഓപ്പൺ ഫോറം വേദിയിൽ ശബ്ദ റെക്കോർഡിസ്റ്റ് പി കൃഷ്ണനുണ്ണി രചിച്ച ‘ശബ്ദേന്ദ്രജാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. 
ചലച്ചിത്രകാരൻ സയ്യീദ് മിർസ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, ചലച്ചിത്ര നിരൂപകൻ വി കെ ജോസഫ്, കലാകാരി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുസ്തകം പരിചയപ്പെടുത്തിയ സയ്യീദ് മിർസ, ഇന്ത്യൻ–മലയാളം സിനിമയിലെ ശബ്ദലോകത്ത് നിർണായക സംഭാവനകൾ നൽകിയ ‘നിശ്ശബ്ദ മഹാഗുരു’വാണ് കൃഷ്ണനുണ്ണി എന്ന് പ്രശംസിച്ചു. ചലച്ചിത്രങ്ങളിലെ ശബ്ദ രൂപകല്പന, അതിന്റെ ആവശ്യകത, അനുഭവങ്ങൾ എന്നിവ ആസ്പദമാക്കിയുള്ള പുസ്തകം സിനിമാ സംവാദങ്ങൾക്ക് വിലപ്പെട്ട സംഭാവനയാണ്.  
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ മാസികയായ ‘ദൃശ്യതാളം’ ചലച്ചിത്ര മേള പതിപ്പ് കുക്കു പരമേശ്വരന് കൈമാറി സയ്യീദ് മിർസ പ്രകാശനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img