
പ്രമുഖ വ്യവസായിയും എസ്.എന്‍.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്‍ ചെയര്‍മാനുമായ കെ.കെ. കര്‍ണന്റെ (നിറപറ കര്‍ണന്‍) സംഭവ ബഹുലമായ ജീവിതത്തെക്കുറിച്ച് പത്രപ്രവർത്തകനായ എൻ.പി. സജീവ് തയ്യാറാക്കിയ കർണ്ണപർവ്വം എന്ന പുസ്തകത്തിൻ്റെയും ഇംഗ്ലീഷ് പരിഭാഷയുടെയും പ്രകാശനം 23ന് നടക്കുമെന്ന് പുസ്തക പ്രകാശന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30 ന് പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടക്കന്ന ചടങ്ങില്‍ കര്‍ണ്ണപര്‍വ്വം എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കി നിര്‍വഹിക്കും. ഇംഗ്ലീഷ് പരിഭാഷ ദി റൈസ് ആന്‍ഡ് റൈസ് ഓഫ് കര്‍ണൻ രജിസ്‌ട്രേഷന്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന് നല്‍കി നിര്‍വഹിക്കും. ഡോക്യൂമെന്ററി പ്രകാശനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നിര്‍വഹിക്കും. ആള്‍ ഇന്ത്യ റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടാര്‍സെം സൈനി അധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥകര്‍ത്താവ് എന്‍.പി. സജീവ് പുസ്തക പരിചയം നടത്തും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, ഡോ. അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ്, എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, പൗര്‍ണ്ണമിക്കാവ് ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രന്‍, എംഎല്‍എമാരായ കെ. ബാബു, എല്‍ദോസ് കുന്നപ്പിള്ളി, റോജി. എം. ജോണ്‍, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, പി.വി. ശ്രീനിജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍, കണ്‍വീനര്‍ എം.പി. സദാനന്ദന്‍, ചെയര്‍മാന്‍ കെ.വി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ കെ.കെ. കർണൻ, കെ.വി. അനിൽകുമാർ, എം.പി സദാനന്ദൻ എന്നിവർ പങ്കെടുത്തു.











