12:09am 26 July 2026
NEWS
സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും
24/07/2026  07:09 PM IST
സണ്ണി ലുക്കോസ്
സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാളെ (ശനി) രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാര്‍ഗം ഉച്ചയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചു. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകട്ട് മൂന്നരയോടെ എംബാം ചെയ്തു. രാത്രി 11 മണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയില്‍ എത്തിക്കുന്നത്. കൊച്ചി വിമാനത്താവത്തില്‍ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യവും നോര്‍ക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img