
ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായില്‍ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിന്‍ദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 09.50-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 3.25 -ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ആഗസ്റ്റ് 9-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട് പത്ത് ദിവസമായിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കുടുംബം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ ശ്രീ സലാം പാപ്പിനിശ്ശേരിയെയും ബന്ധപ്പെടുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ ശിവദാസാണ് പിതാവ്. പരേതയായ മധുബാലയാണ് മാതാവ്. ബി.എസ്.എഫ് ഉദ്യോഗസ്ഥനായ ഷിംദാസ് ഏക സഹോദരനാണ്.










