NEWS
നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ നവജാത ശിശുവിൻ്റെ ജഡം കണ്ടെത്തി.
28/07/2026 03:40 PM IST
ചെറുകര സണ്ണിലൂക്കോസ്

ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 27ന് അർധരാത്രി യുവതി പ്രസവ വേദനയെത്തുടർന്ന് അമിത രക്തസ്രാവവുമായി എത്തിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവ കേസുകൾ എടുക്കാറില്ലെന്ന് ജീവനക്കാർ മറുപടി നൽകി. ജില്ലാ ആശുപത്രിയിൽ പോകാനും നിർദേശിച്ചു. വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. അൽപം കഴിഞ്ഞ് യുവതി ആംബുലൻസിൽ പോകുകയും ചെയ്തു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ മൃതദേഹം കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെ സിസിടിവി തകരാറിലായതിനാൽ യുവതിയെ തിരിച്ചറിയാനായില്ല.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











