01:50am 01 June 2026
NEWS
പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.
29/05/2026  03:15 PM IST
ചെറുകര സണ്ണിലൂക്കോസ്
പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.

 

കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്‌സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.

പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. 

സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമാണ്. 

നിരവധി അപകടങ്ങൾ ഉണ്ടായ കാവടിക്കടവിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിയാതായതോടെ ഇന്ന് തെരച്ചിൽ തുടരുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ 10 അടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് 12 അംഗ സ്കൂബ ടീമും കാട്ടാക്കട യൂണിറ്റിലെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img