12:02pm 29 August 2026
NEWS
കൊടുങ്ങല്ലൂരിൽ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം; അന്വേഷണം പുരോ​ഗമിക്കുന്നു
24/03/2026  06:35 AM IST
nila
കൊടുങ്ങല്ലൂരിൽ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം; അന്വേഷണം പുരോ​ഗമിക്കുന്നു

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി.ചാത്തേടത്തുപറമ്പിൽ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് ​ഗർഭസ്ഥശിശുവിന്റെ മൃതദേഹമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. 

 ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ 20ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

നഴ്‌സിങ് പഠിച്ചിട്ടുള്ളതാൻ ശിശുവിനെ സ്വയം വേർപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. മൃതദേഹം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img