
ചെങ്ങന്നൂർ: ബോധിനി സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഗാന്ധിജയന്തി സംഗമം സമാപിച്ചു. സാമൂഹിക സാംസ്കാരിക, സാഹിത്യ മേഖലയിലെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. വൈകിട്ട് ഗാന്ധിയൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ഉപവാസം അവസാനിപ്പിച്ചു. സമാപന സമ്മേളനം കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസിൽ ഗാന്ധിയൻ ആദർശങ്ങളുടെ മഹത്വം പ്രതിഷ്ഠിക്കാൻ സാധിച്ചാൽ സഹിഷ്ണുതയും കരുണയും ലാളിത്യവും സ്വഭാവശുദ്ധിയുമുള്ള സമൂഹത്തെ സജ്ജമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എം.എച്ച്.റഷീദ് അധ്യക്ഷനായി. പുരസ്കാര ജേതാക്കളായ സരോജിനി ഉണ്ണിത്താൻ, മുരളീധരൻ തഴക്കര, സി.ആർ.വിജയൻ നായർ, അശോകൻ കുറ്റിയിൽ, ജി.ഗൗരീശങ്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അന്തരിച്ച മുൻ എ ഇ ഒ കെ.സുരേന്ദ്രൻ പിള്ളയെ അനുസ്മരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഭരണസമിതിയംഗം ജി.നിശീകാന്ത്, ഗിരീഷ് ഇലഞ്ഞിമേൽ, ജൂണി കുതിരവട്ടം, പാണ്ടനാട് രാധാകൃഷ്ണൻ, എം.എൻ.പി.നമ്പൂതിരി, ഡോ.ടി.എ.സുധാകരക്കുറുപ്പ്, കെ.ഷിബുരാജൻ, ജോജി ചെറിയാൻ, മനു പാണ്ടനാട്, രാജ് വി ഉണ്ണിത്താൻ, വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻമഠത്തിൽ, അഡ്വ.രാധാകൃഷ്ണൻ, ബി.കൃഷ്ണകുമാർ കാരയ്ക്കാട്, എൻ.ജി.മുരളീധരക്കുറുപ്പ്, രജനി ടി.നായർ, ബിന്ദു ആർ.തമ്പി, ടി.സി.ഉണ്ണികൃഷ്ണൻ, എം.കെ.ശ്രീകുമാർ, എസ്.വി.പ്രസാദ് തിരമത്ത്, ശ്രീരാജ് ശ്രീവിലാസം, മുരുകൻ പൂവക്കാട്ട്, വിക്രമൻ സീതത്തോട് എന്നിവർ പ്രസംഗിച്ചു. അഭിജാത്, രാജ് നീല, ജിജി ഹസ്സൻ, രാജു മാടമ്പിശ്ശേരി, സജി സീതത്തോട് എന്നിവർ ഗാന്ധി കവിതകൾ ആലപിച്ചു.











