
സംസ്ഥാനത്ത് എൽഡിഎഫും കോൺഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയപ്പോൾ, ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അഴിമതിരഹിതമായ ഭരണവും ജനങ്ങളെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളുമായി വേറിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിർവഹണം മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇതേ ഭരണനിലവാരം ഉറപ്പു വരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു..
മത്സരിക്കാൻ വേണ്ടി മാത്രമല്ല ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജയിക്കാൻ വേണ്ടിത്തന്നെയാണ്, ബി ജെ പി യെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സെമിഫൈനലല്ല, ഫൈനൽ തന്നെയാണ്. ഓരോ വീടുകളിലേക്കും പാർട്ടിയുടെ വികസന സന്ദേശവും കാഴ്ചപ്പാടുകളും എത്തിക്കു എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും നുണയുടെയും അഴിമതിയുടെയും അവഗണനയുടെയും രാഷ്ട്രീയം തുറന്നു കാട്ടുമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു. സംസ്ഥാന ഉപാധ്യക്ഷനും എറണാകുളം മേഖലാ പ്രഭാരിയുമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മണ്ഡലം അധ്യക്ഷൻ വി അജിത് കുമാർ, തൃപ്പൂണിത്തുറ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി. കെ പീതാംബരൻ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന ജോയിൻറ് ട്രഷറർ എ അനൂപ്, സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ്, സംസ്ഥാന സമിതി അംഗങ്ങളായ യു മധുസൂദനൻ, അഡ്വ കെ വി സാബു, മേഖലാ ജനറൽ സെക്രട്ടറി പി എൽ ബാബു , ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, എസ് സജി, ജില്ലാ ഉപാധ്യക്ഷ രമാദേവി തോട്ടുങ്കൽ , ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ , ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ കെടി ബൈജു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാധികാ വർമ്മ, എം എസ് വിനോദ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നവീൻ കേശവൻ, കെ ബി ചന്ദ്രൻ ഏരിയ പ്രസിഡൻ്റുമാരായ രവികുമാർ, ഡെയ്സൻ എന്നിവർ പങ്കെടുത്തു.








