
ആനന്ദീയ ഭക്തിയോഗ ആചാര്യൻ ശ്രീമദ് ഭക്തിവല്ലഭ തീർത്ഥ ഗോസ്വാമി മഹാരാജിൻ്റെ ജന്മശതാബ്ദി മഹോത്സവത്തിൻ്റെ യാത്രയ്ക്ക് എറണാകുളം തിരുമല ദേവസ്വം പഞ്ചാബ്ജ പുരേശ്വര ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ ശ്രീ ചൈതന്യ ഗൗഡിയ മഠം സന്യാസിമാരായ ശ്രീ ഭക്തി വിഭുദ്ദ മുനി മഹാരാജ്, ശ്രീ ഭക്തി സുഹ്രിത പരമാദ്വൈതി മഹാരാജ്, നവീൻ ആർ കമ്മത്ത് , ശ്രീകുമാർ കമ്മത്ത്, സി.ജി. രാജഗോപാൽ, ഡോ. എൻ.സി . ഇന്ദുചൂഢൻ , ആർ. രത്നാകർ ഷേണായ് എന്നിവർ
കൊച്ചി: ഓൾ ഇന്ത്യ ശ്രീ ചൈതന്യ ഗൗഡിയ മഠവുമായി ബന്ധപ്പെട്ട മഹാനായ വൈഷ്ണവ സന്യാസിയും ആനന്ദീയ ഭക്തിയോഗ ആചാര്യനും ആയിരുന്ന ശ്രീമദ് ഭക്തിവല്ലഭ തീർത്ഥ ഗോസ്വാമി മഹാരാജിന്റെ ജന്മശതാബ്ദി മഹോത്സവ യാത്രയ്ക്ക് എറണാകുളം തിരുമല ദേവസ്വം പഞ്ചാബ്ജ രേശ്വര ക്ഷേത്രത്തിൽ സ്വീകരണം നൽകി. രവിപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയെ ടി.ഡി. ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാർ ആർ കമ്മത്ത്, നവീൻ ആർ കമ്മത്ത് എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ സ്വീകരിച്ചു. ശ്രീ ചൈതന്യ ഗൗഡിയ മഠം സന്യാസിമാരായ ശ്രീ ഭക്തി വിഭുദ്ദ മുനി മഹാരാജ്, ശ്രീ ഭക്തി സുഹ്രിത പരമാദ്വൈതി മഹാരാജ്, ശ്രീ ശ്രീധർ പ്രഭു, ശ്രീ അർജുൻ പ്രഭു, ശ്രീ മദന മോഹന പ്രഭു, ശ്രീ അച്ചിൻത്വ ഗോവിന്ദ പ്രഭു, ആഘോഷ സമിതി ഭാരവാഹികളായ ഡോ. എൻ. സി. ഇന്ദു ചൂഢൻ, സി.ജി. രാജഗോപാൽ എന്നിവർ നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഈ രണ്ട് ദിവസത്തെ ആത്മീയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുണ്ട്.ഇന്ന് ഞായറാഴ്ച്ച രാവിലെ ഇടപ്പള്ളി ദേവൻകുളങ്ങരയിലെ എൻ.എസ്.എസ് ഹാളിൽ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും ശ്രീ ഹരിനാമ സങ്കീർത്തനവും ഹരികഥയും നടക്കും.ഈ പരിപാടിക്കു ശേഷം പ്രസാദം വിതരണം ചെയ്യപ്പെടും.വൈകീട്ട് 7 ന് കലൂർ കതൃക്കടവ് ഉദയനഗർ നോർത്ത് ഇൻഡ്യൻ ഹാളിൽ ശ്രീ ഹരിനാമ സങ്കീർത്തനവും ഹരികഥയും തുടർന്ന് 9.15 ന് മംഗളാരതിയോടെ ചടങ്ങുകൾ അവസാനിക്കും








