03:06am 30 April 2026
NEWS
ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച മുരളി നായകിന്റെ ജീവചരിത്രം സിനിമയാകുന്നു.
21/08/2025  04:38 PM IST
Cinema desk
ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച മുരളി നായകിന്റെ ജീവചരിത്രം സിനിമയാകുന്നു..

ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ ആർമി സൈനികൻ മുരളി നായക് (22) വീരമൃത്യു വരിച്ചു. ഈ സാഹചര്യത്തിൽ മുരളി നായകിന്റെ ജീവചരിത്രം തമിഴിൽ സിനിമയാകാൻ പോകുകയാണ്. 'ബിഗ് ബോസ്' ഫെയിം ഗൗതം കൃഷ്ണയാണ് ഈ ചിത്രത്തിൽ മുരളി നായകിന്റെ വേഷം ചെയ്യുന്നത്. 'വിഷൻ ഫിലിം ഫാക്ടറി'യുടെ കീഴിൽ കെ. സുരേഷ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു പാൻ-ഇന്ത്യ ചിത്രമായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്. ഈ സിനിമയെ കുറിച്ച് ഗൗതം കൃഷ്ണ സംസാരിക്കുമ്പോൾ  'നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി വീരമൃത്യു വരിച്ച മുരളി നായകിന്റെ കഥ ലോകത്തോട് പറയാൻ വേണ്ടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. രാജ്യത്തിന് അഭിമാനം തോന്നിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്.  മുരളി നായകിന്റെ വേഷം ചെയ്യാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്നും'' അദ്ദേഹം പറയുകയുണ്ടായി. അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img