
കൊച്ചി : സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മെത്രാപ്പോലീത്തൻ വികാരിമാർ ജോസഫ് പാംപ്ലാനി എന്നിവർ ഒപ്പ് വച്ച് സംയുക്തമായി ഇറക്കിയിരിക്കുന്ന കുർബാന സമവായസർക്കുലർ സഭ അനുകൂല സംഘടനയായ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സൂചകമായി അഗ്നിക്ക് ഇരയാക്കി. വലിയ നോമ്പിൻ്റെ ആദ്യ ദിനമായ (മാർച്ച് 3 തിങ്കൾ) കുരിശ് വര ആചരണതിരുനാൾ ദിവസമായ ഇന്നെലെ രാവിലെ 11 നാണ് സഭാ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസ് പ്രവേശന കവാടത്തിൽ വച്ച് കത്തിച്ചത്.സഭയുടെ സത്യകുർബാനയും നിരോധിച്ച കുർബാനയും ഒരേ ബലിപീഠത്തിൽ അർപ്പിക്കാൻ സർക്കുലറിൽ പ്രഖ്യാപിച്ച മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും സഭ പ്രബോധനങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. അതിനാൽ മേജർ ആർച്ച്ബിഷപ്പ്മാർ റാഫേൽ തട്ടിലും, മെത്രാപ്പോലീത്തൻ വികാരിമാർ ജോസഫ് പാംപ്ലാനിയും രാജിവച്ച് ഒഴിയണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു. തികച്ചും സഭ വിരുദ്ധവും മെത്രാൻസിനഡിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് പുതിയ സമവായ സർക്കുലർ ഇത് വിശ്വാസി സമൂഹം അംഗീകരിക്കില്ല.ആസ്പത്രിയിൽ കഴിയുന്ന മാർപാപ്പയെ പോലും വെല്ലുവിളിച്ച് കൊണ്ടുള്ള സർക്കുലറാണ് ഇറക്കിയിരിക്കുന്നത്.ഈ സർക്കുലർ സിനഡ് തീരുമാനങ്ങളെ മറികടന്ന് മെത്രാൻസിനഡിനെ നിഷ്പ്രഭമാക്കിയതായി സി എൻ എ ചെയർമാൻ ഡോ. എം പി ജോർജ് ആരോപിച്ചു. സിനഡ് മെത്രാൻ സംലം ജനാഭിമുഖ കുർബാന അംഗീകരിക്കുന്നോ ?സിനഡ് മെത്രാൻമാർ മറുപടി പറയണം. സമവായം സഭയുടെ ഔദ്യോഗികം ആണോ? ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണം സിഎൻഎ ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. എം. പി ജോർജ്, ഭാരവാഹികളായ പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ഉന്നതാധികാര സമിതി അംഗങ്ങളായ ബൈജു ഫ്രാൻസീസ്, ഷിജു സെബാസ്റ്റ്യൻ, ബേബി ചിറ്റിലപ്പിള്ളി, പോൾ മാത്യു, ജോസ് വർക്കി, എൻ എ സെബാസ്റ്റ്യൻ, എൻ.പി ആൻ്റണി, ഡേവീസ് ചൂരമന, ജോസ് വി. ദേവസി, ലാലു പുളിക്കത്തറ എന്നിവർ നേതൃത്വം നൽകി.
സീറോ മലബാർ സഭ വലിയ നോമ്പ് ആചരണഭാഗമായി നടത്തുന്ന നെറ്റിയിൽ കരികുരിശ് ആചരണം സഭയുടെ 34 രൂപതകളിലും പേത്തർത്താ ദിനം (ഞായർ ) കഴിഞ്ഞ് വരുന്ന തിങ്കാഴ്ച ആചരിക്കുന്നു. എന്നാൽഎറണാകുളം അങ്കമാലി കേന്ദ്ര അതിരൂപതയിൽ മാത്രം ബുധനാഴ്ച (വിഭൂതി തിരുനാൾ ക്ഷാര ബുധൻ)ആണ് ഈ ആചരണം ഇവിടെ നടത്തുന്നത്. ഇക്കാര്യത്തിലും ഏകീകൃത രൂപം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ (മാർച്ച് 3 തിങ്കൾ) കാക്കനാട് സെൻറ് തോമസ് മൗണ്ടിന് മുന്നിൽ പ്രതിഷേധ ഭാഗമായി നെറ്റിയിൽ കുരിശ് അടയാളം പ്രതികാത്മകമായി വരച്ചതായി സിഎൻഎ അൽമായ നേതാക്കൾ വ്യക്തമാക്കി. എന്നാൽ കാക്കനാട് സഭകാര്യാലയത്തിൽ ഇന്നലെ മാർ റാഫേൽ തട്ടിൽ, കൂരിയ ബിഷപ്പ് എന്നിവർ ഉൾപ്പെടെയുള്ളവർ നെറ്റിയിൽകുരിശു വരആചരണം നടത്തിയതായി സി എൻ എ ചൂണ്ടിക്കാട്ടി.അതിരൂപതയിൽ കുരിശു വരപെരുന്നാൾ ക്ഷാര ബുധനിൽ (മാർച്ച് 5 ന് ) നടക്കുമ്പോൾ മൗണ്ട് സെൻറ് തോമസിൽ നടന്ന കുരിശു വരആചരണം നടത്തിയതിനെ കുറിച്ച് സഭ നേതൃത്വം മറുപടി നൽകണമെന്ന് സി എൻ എ ആവശ്യപ്പെട്ടു.ഇക്കാര്യത്തെ കുറിച്ച് സമവായ സർക്കുലറിൽ വ്യക്തത ഇല്ലാത്തത് വിശ്വാസികളെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ചിത്രം ഉണ്ട് : സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിന് മുന്നിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ സമവായ സർക്കുലർ അഗ്നിക്ക് ഇരയാക്കുന്നു.










