01:36pm 13 November 2026
NEWS
അറബിയൻ കുതിരകളുടെ സൗന്ദര്യവും പൈതൃകവും; 7-ാമത് സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവലിന് തുടക്കം
21/01/2026  01:15 PM IST
nila
അറബിയൻ കുതിരകളുടെ സൗന്ദര്യവും പൈതൃകവും; 7-ാമത് സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവലിന് തുടക്കം

 

ദോഹ:7-ാമത് സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ 2026 ന് തുടക്കമായി. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (PEO)യുടെ സെലിബ്രേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ, രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി കുതിര ഉടമകൾ പങ്കാളിത്തം വഹിക്കും.
2018-ൽ ആരംഭിച്ച ഈ ഉത്സവത്തിന്റെ ഭാഗമായി, ആദ്യ മൂന്ന് ദിവസങ്ങളിൽ  അറേബിയൻ കുതിരകളുടെ 7-ാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് (കാറ്റഗറി A) നടക്കും.ജനുവരി 23-ന് പരമ്പരാഗത പൈതൃക പരിപാടികളും യുവ കുതിരസവാരിക്കാർക്കായുള്ള മത്സരങ്ങളും സംഘടിപ്പിക്കും. തുടർന്ന് ജനുവരി 24 മുതൽ 26 വരെ ശുദ്ധ അറബിയൻ ഉപദ്വീപ് കുതിരകളുടെ 15-ാമത് ഖത്തർ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് (കാറ്റഗറി S – ബ്യൂട്ടി ക്ലാസ്) നടക്കും.
ജനുവരി 27-ന് ശുദ്ധ അറബിയൻ കുതിരകളുടെ ലേലത്തോടെ ഫെസ്റ്റിവൽ സമാപിക്കും. അമേച്വർ കുതിരസവാരിക്കാരും വിദഗ്ധരും ഒരുമിച്ച് പങ്കെടുക്കുന്ന ഈ ലേലം ഉത്സവത്തിന്റെ അവസാന ആകർഷണമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img