
കൊച്ചി അന്താരാഷ്ട്ര പുസ്ത കോൽസവ വേദിയിൽ നടന്ന ബാലാമണിയമ്മ പുരസ്ക്കാര ചടങ്ങിൽ പ്രശസ്ത തമിഴ് കവി വൈരമുത്തു സംസാരിക്കുന്നു സമീപം ലിജി ഭരത്, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, എം.എം ബഷീർ, സേതു, എസ്. എൻ സ്വാമി, അഡ്വ. ലിമ്ജിത്ത് എന്നിവർ
കൊച്ചി: ആശാൻ ഉള്ളൂർ വള്ളത്തോൾ എന്നീ മഹാ പ്രതിഭകൾ തമിഴ് മക്കൾക്ക് പ്രിയപ്പെട്ടവരാണ്. തകഴി, വൈക്കം, മുഹമ്മദ് ബഷീർ എന്നിവർ തമിഴ്നാട്ടിൽ വന്നില്ലെങ്കിലും അവർ തങ്കളുടെ വസതികളിൽ വസിക്കുന്നു. കവിതയും, വിദ്യാഭ്യാസവും തമ്മിൽ ബന്ധമില്ലെന്ന് ബാലാമണിയമ്മ തെളിയിച്ചു എന്നും, വിദ്യാഭ്യാസം കൊണ്ട് ലഭിക്കാത്ത പെരുമ കവിതയിലൂടെ ലഭിച്ചു എന്നും പ്രശസ്ത തമിഴ് കവിയും പാട്ടെഴുത്തുകാരനുമായ തിരു വൈരമുത്തു ബാലാമണിയമ്മ പുരസ്കാര ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ തമിഴ് പ്രസംഗം കേട്ട് കയ്യടിക്കാൻ മലയാളത്തിൽ ആളുണ്ട് എന്നത് മലയാള മണ്ണിൻ്റെ പെരുമയാണ്. ശിൽപ്പത്തിൻ്റെ പെരുമ കൊത്തി കളഞ്ഞ കല്ലിലാണ്. എന്നാൽ കണ്ണീരിലാണ് കവിതയുടെ പെരുമ. ഒരു ഗർഭിണിയുടെ വേദന അറിഞ്ഞ് എഴുതാൻ ഒരു കവയിത്രിക്കെ സാധിക്കൂ. ബാലാമണിയമ്മയുടെ കവിത വേദിയിൽ വച്ച് തമിഴിലേക്ക് മൊഴി മാറ്റി അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെ സദസ്സ് അതിനെ നെഞ്ചിലേറ്റി. മാതൃഭാഷക്കായി വാശി പിടിക്കുകയല്ല വേണ്ടത്. ഭാഷയെ നെഞ്ചോട് ഹൃദയപൂർവ്വം ചേർത്ത് വക്കുവാനാണു നാം ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. എൻ. ഡി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ.എം.എം.ബഷീറിന് ഈ വർഷത്തെ ബാലാമണിയമ്മ പുരസ്കാരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു വൈരമുത്തു. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ സേതു തമിഴ് മക്കൾ ഭാഷയെ സ്നേഹിക്കുന്നതു പോലെ നമ്മളും ഭാഷയെ സ്നേഹിക്കുവാൻ മാതൃക കാണിക്കണമെന്നും പുരസ്കാര സന്ദേശത്തിൽ സൂചിപ്പിച്ചു. എഴുത്തുകാരൻ എസ്.എൻ.സ്വാമി, ലിജി ഭരത്, അഡ്വ.ലിംജിത്, ഇ.എം.ഹരിദാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ നാഷണൽ ബുക്ക് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായിസൂര്യ പ്രീതി നടത്തിയ ഒരു കഥ പറയാമെന്ന പരിപാടിയും, തുടർന്ന് എൻ.സി.സി.എൽ. അവതരിപ്പിക്കുന്ന ബുക്ക് കവർ ഡിസൈൻ വിത്ത് ഡൂഡിൽ ആർട്ട് എന്ന പരിപാടിയും, രാഷ്ട്രീയ ഇ പുസ്തകാലയയുടെ പരിശീലനക്കളരിയും, രണ്ട് മണിക്ക് ബിന്ദു ഇരുളം നടത്തുന്ന ഗോത്ര സാഹിത്യം എന്ന പരിപാടിയും നടന്നു. 2:45 ന് ബി.എം.സുഹറയുമായി ഡോ.മേഘ ചർച്ച നടത്തി. 3:15 ന് എം.ടി. രമേഷുമായി ആനുകാലിക രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് ജി.സിനുജി ചർച്ച നടത്തി.വൈകീട്ട് 6:30 മണിക്ക് എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ കുട്ടികൾ ഫ്യൂഷൻ മ്യൂസിക്ക് അവതരിപ്പിച്ചു. 7:15 ന് എം.ടി യെ ഓർമ്മിക്കുന്നു എന്ന പരിപാടിയിൽ കെ.ശ്രീകുമാർ പങ്കെടുത്ത് സംസാരിച്ചു. 8 മണിക്ക് ദേവസ്ഥാന ദേവതാ പാഠശാലയുടെ ആഭിമുഖ്യത്തിൽ പഞ്ചരത്നനാലാപനവും നടന്നു. രണ്ടാം വേദിയിൽ രാവിലെ 10:30 മണിക്ക് ധനകാര്യ അവബോധം എന്ന വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെമിനാറും നടന്നു.8ാം ദിവസമായ ശനിയാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ എന്ന വിഷയത്തിലുള്ള ചർച്ച ജസ്റ്റിസ്. എൻ. നഗരേഷ് ഉൽഘാടനം ചെയ്യും. കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ.ജെ.ലത, കെ.ടി.യു വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് എന്നിവർ പങ്കെടുക്കും. 11 ന് ഗുരുരത്നം ജ്ഞാനതപസ്വിയുമായി പ്രേംജി ചർച്ച നടത്തും. 11:45 ന് എ ഐ.ആറിൻ്റെ ആഭിമുഖ്യത്തിൽ നോവൽ പാരായണം. ഉച്ചക്ക് 12:30 ന് മുൻ കളക്ടർ പ്രശാന്ത് നായർ അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമായ സിസ്റ്റം ഔട്ട് കംപ്ലീറ്റ് എന്ന പുസ്തക ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് ഡോ. ആരിഫ് ഹുസൈൻ, ഡോ. ഫക്രുദ്ദീൻ അലി, ശ്രീജിത്ത് പണിക്കർ എന്നിവരുമായി അഭിമുഖങ്ങൾ നടക്കും. വൈകീട്ട് 4 മണിക്ക് ആകാശവാണിയുടെ 90 വർഷങ്ങളുടെ ആഘോഷങ്ങൾ നടക്കും. 5 മണിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷങ്ങൾ എന്ന സംവാദത്തിൽ ഡോ സെബാസ്റ്റ്യൻ പോൾ, എ.പി. അഹമ്മദ്, എൻ.എം.പിയേഴ്സൺ എന്നിവർ പങ്കെടുത്തു സംസാരിക്കും. വൈകീട്ട് 5:45 ന് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി അഭിമുഖം, തുടർന്ന് മത്തായിയുടെ മരണം എന്ന നാടകവും, നൃത്ത കലാകേന്ദ്രയുടെ നൃത്തനൃത്യങ്ങളും, ഉത്തരയുടെ വീണാ വായനവും ഉണ്ടായിരിക്കും. എറണാകുളത്തപ്പൻ മൈതാനത്ത് നവംബർ 10 വരെ നടക്കുന്ന പുസ്തകോത്സവത്തിന് പ്രവേശനം സൗജന്യമാണ്.
Photo Courtesy - Google







