08:27pm 05 November 2026
NEWS
ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കിയില്ല .
05/11/2026  06:26 PM IST
സണ്ണി ലുക്കോസ്
ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കിയില്ല .

അപകടത്തിൽ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളി. ഇതോടെ പതിനേഴുകാരന് ജാമ്യത്തിൽ തുടരും. 

അപ്പീലുകളിൽ ഗുരുതര വീഴ്ച‌യെന്ന് കോടതി വിമർശിച്ചു. പിഴ ചുമത്താതിരിക്കാൻ പ്രോസിക്യൂഷൻ കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തതെന്ന് കോടതി ചോദിച്ചു. 

ഗുരുതര കുറ്റം അല്ലെങ്കിൽ ജുവനൈലിതിരെ ഉടൻ എഫ്ഐആർ ഇടാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. അതിനിടെ, 17കാരൻ്റെ അച്ഛനായ ജഡ്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img