
ദോഹ: പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിനായി വിദ്യാർത്ഥികളെ സാംസ്കാരികവും സംവേദനാത്മകവുമായ പരിപാടികളിലൂടെ സജ്ജമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി
മുഷൈരിബ് ഗാലേറിയയിൽനടന്നു വരുന്ന ബാക്ക്-ടു-സ്‌കൂൾ ഫെസ്റ്റിവൽ ആഗസ്റ്റ് 30ന് സമാപിക്കും.ഖത്തരി പബ്ലിഷിങ് ഹൗസുകൾ പുറത്തിറക്കുന്ന വിശിഷ്ടമായ പ്രാദേശിക പുസ്തകങ്ങളുടെ ഒരു ശേഖരം ഉൾപ്പെടെ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങളാൽ സമ്പന്നമായ ഒരു മിനിയേച്ചർ ലൈബ്രറിയും ഫോറത്തിന്റെ കോർണറിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനയെ സ്നേഹിക്കുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കുക എന്നലക്ഷ്യമാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ കാഴ്ചപ്പാടെന്ന് ഖത്തരി പബ്ലിഷേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറത്തിന്റെ ഡയറക്ടർ ജാസിം അഹമ്മദ് അൽ-ബുഐനൈൻപറഞ്ഞു.ഫെസ്റ്റിവലിനിടെ ഫോറം അവതരിപ്പിച്ച സംവേദനാത്മക പ്രവർത്തനങ്ങൾ കുട്ടികളിൽ വായനയോടും പഠനത്തോടുമുള്ള സ്നേഹം വളർത്തിയെടുക്കുന്നതിനും പുസ്തകങ്ങളുമായി നേരിട്ട് ഇടപഴകുന്നതിനും അറിവുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമമായ ഒരു അധ്യയന വർഷത്തിനായി അവരെ സജ്ജമാക്കുന്നതിനും ഒരു ഇടം നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു.











