01:54pm 13 November 2026
NEWS
ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ബൈക്ക് റാലി കൂട്ടുകാട് പള്ളിയങ്കണത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു
21/07/2025  05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
 ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ബൈക്ക് റാലി കൂട്ടുകാട് പള്ളിയങ്കണത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു

ലഹരിക്കെതിരെ കൂട്ടുകാട്  യുവതീയുവാക്കൾ ഒന്നിച്ചു .ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ബൈക്ക് റാലി കൂട്ടുകാട് പള്ളിയങ്കണത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തുപള്ളി വികാരി ഫാദർ ജോസഫ് മാളിയേക്കൽ അധ്യക്ഷനായി. പഞ്ചായത്തംഗം ശ്രീ ബെന്നി ജോസഫ്. പറവൂർ റേഞ്ച് എക്സൈസ് ഓഫീസർ ജിത്തു കിരൺ. അസിസ്റ്റന്റ് വികാരി വിപിൻ മുതലാപറമ്പിൽ എന്നിവർ സംസാരിച്ചു... നൂറിൽ പരം ഇരുചക്രവാഹനങ്ങളുടെ റാലി കൂട്ടുകാട് നിന്നും ആരംഭിച്ചു. അണ്ടിപ്പിള്ളിക്കാവ്. തുരുത്തിപ്പുറം.കെട്ടിടം പാലിയം വഴി വടക്കുംപുറം ആശാൻ മൈതാനത്ത് സമാപിച്ചു വടക്കുംപുറം അയ്യപ്പ സേവാസംഘം റാലിയെ സ്വീകരിച്ചു വടക്കേക്കര ചേന്ദ മംഗലം പഞ്ചായത്തിലെ നാനാജാതി മതസ്ഥരായ യുവതി യുവാക്കൾ റാലിയിൽ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img