
കൊച്ചി : ക്രിയേറ്റീവ് വർക്ക്ഷോപ്പ് ഹൂസ്റ്റൺ എന്ന ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിംഗ് ഹിൽ എന്നിവർ ചേർന്ന് നിർമ്മിച്ച "പ്ലാൻ " എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.
വൈ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകനും നടനും നിർമ്മാതാവുമായ മേജർ രവി നടൻ വെട്ടുകിളി പ്രകാശന് ചിത്രത്തിന്റെ മ്യൂസിക്ക് സീഡി നൽകി ഓഡിയോ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ജോർജ്ജ് കിളിയാര, കണ്ണൻ താമരക്കുളം,പ്രദീപ് വള്ളുവനാടൻ, കെ.എസ് പ്രസാദ്, മായാ കൃഷ്ണ, ഷിബു ദിവാകരൻ, ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി, ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, നന്ദ ജയദേവൻ, ശ്രീ ശങ്കർ എന്നിവർ പങ്കെടുത്തു.
ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി എന്നിവർ രചനയും സംവിധാനവും നിർവ്വഹിച്ച ഫാമിലി ത്രില്ലർ ചിത്രമായ യൂത്തിന്റെ പ്ലാനിൽ ഇംഗ്ലീഷ്, ഹിന്ദി ഗാനങ്ങൾ ഉൾപ്പെടെ അഞ്ച് ഗാനങ്ങളാണുള്ളത്.
വിനീത് ശ്രീനിവാസന്റെ മെലഡിയും സയനോര ഫിലിപ്പിന്റെ ഇംഗ്ലീഷ് പോപ്പും അഫ്സൽ ഇസ്മയിലിന്റെ ആദ്യ ഹിന്ദി ഗാനവും കൊച്ചിയിലെ ക്ലബ്ബ് സംഗീത വേദികളിലൂടെ ശ്രദ്ധേയനായ ദീപക് നായരുടെ ഇംഗ്ലീഷ് റാപ്പും സ്റ്റാർ സിംഗർ ഫെയിം നന്ദ ജയദേവന്റെ ഗാനവും ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതാണ്.
റോബിൻ പള്ളുരുത്തി, ശ്രീകാന്ത് അശോകൻ ,ശരത് ചന്ദ്രൻ , ശൈല പി.കെ എന്നിവർ ഗാന രചന നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ശ്രീ ശങ്കർ.
ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, വെട്ടുകിളി പ്രകാശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ ടോൺസ് അലക്സ്.
Photo Courtesy - Google








