NEWS
ഇ.എൻ. മോഹൻദാസിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു.
11/03/2026 03:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണ്.
ദീർഘകാലം പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ ഒരു പ്രവർത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
സംഘടനാ രംഗത്തും സാമൂഹിക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഹപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും പ്രചോദനമായിരുന്നു.
സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു ഇ.എൻ. മോഹൻദാസ്.
അദ്ദേഹത്തിന്റെ നിര്യാണം, പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്.
അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











