01:42am 16 August 2026
NEWS
ദി ആർട് ഓഫ് സിംഗിംഗ് വോയ്‌സ് ട്രെയിനിങ് ശില്പശാലയ്ക്കു തുടക്കം
15/08/2026  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദി ആർട് ഓഫ് സിംഗിംഗ് വോയ്‌സ് ട്രെയിനിങ് ശില്പശാലയ്ക്കു തുടക്കം
HIGHLIGHTS

കൊച്ചി സർവ്വകലാശാലയിലെ യുവജന ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദി ആര്ട്ട് ഓഫ് സിംഗിംഗ്: ദ്വിദിന വോക്കൽ പെഡഗോഗി ശില്പശാലയിൽ വോയ്‌സ് ട്രെയ്നർ ഡോ. ലിജോ ജോസ് ക്ലാസ് എടുക്കുന്നു. യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി. കെ ബേബി സമീപം.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ  (കുസാറ്റ്) യുവജന ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദി ആര്ട്ട് ഓഫ് സിംഗിംഗ്: ദ്വിദിന വോക്കൽ പെഡഗോഗി ശില്പശാല ആരംഭിച്ചു.   ശബ്ദോത്പാദനം, വോക്കൽ മെക്കാനിക്സ്, ശ്വാസനിയന്ത്രണം, വോക്കൽ റേഞ്ച് വികസനം, സ്റ്റേജ് പെർഫോമൻസ്, ദീർഘകാല ശബ്ദസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രശസ്ത വോയ്‌സ് ട്രെയ്നറും നെറ്റ്ഫ്ലിക്സ് മുൻ  മ്യൂസിക് ക്രിയേറ്റീവ് ആൻഡ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററും രണ്ടു തവണ എ. ആർ. റഹ്മാൻ  ഫൌണ്ടേഷൻ സ്കോളർഷിപ് ജേതാവും, പ്രശസ്ത വോയ്സ് വിദഗ്ധനുമായ ഡോ. ലിജോ കെ. ജോസാണ് ക്ലാസുകൾ നയിക്കുന്നത്. കൊച്ചി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമെ പ്രൊഫഷണൽ ഗായകർ, സംഗീത വിദ്യാർത്ഥികൾ തുടങ്ങിയവർ സീസണുകളിൽ പങ്കെടുക്കുന്നുണ്ട്. ശില്പശാല ഞായറാഴ്ച സമാപിക്കും. യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി കെ ബേബി ആമുഖ പ്രഭാഷണം നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img