കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 19 മുതൽ 21 വരെ ദി ആർട്ട് ഓഫ് ആക്റ്റിങ്- ത്രിദിന ആക്ടേഴ്സ് ട്രെയിനിങ് വർക്ക്ഷോപ്പ് സംഘടിപിക്കുന്നു. പ്രശസ്ത നാടക സംവിധായകനും സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ളയുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പ്. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടിയ അഭിലാഷ് പിള്ള ലണ്ടൻ ഓറഞ്ച് ട്രീ തിയേറ്റർ, ലണ്ടൻ റോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആർട്ട്, ഡൽഹി സ്കൂൾ ഓഫ് ഡ്രാമ തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളിൽ നാടക പരിശീലനം നൽകിയിട്ടുണ്ട്. ഒരു ആക്ടർക്ക് വേണ്ട വിവിധ പരിശീലന രീതികളെ കോർത്തിണക്കിയ ഈ വർക്ക്ഷോപ്പിൽ സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥികൾക്കും പുറത്ത് നിന്നുള്ള അഭിനയ തൽപരർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് https://welfare.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9447508345