06:46pm 12 November 2026
NEWS
അതിരൂപത പാസ്റ്ററൽ കൗൺസിൽ പിരിച്ചുവിടണം
23/01/2026  05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അതിരൂപത പാസ്റ്ററൽ കൗൺസിൽ  പിരിച്ചുവിടണം

കൊച്ചി: കഴിഞ്ഞ ഏതാനും വർഷങ്ങളായി സഭ നിയമങ്ങൾ ലംഘിക്കുന്നതിനും മേലധികാരികളെ  മാനസികമായും ശാരീരികമായും പോലും പീഡിപ്പിച്ചവരേയും ഇവയ്ക്കു നേതൃത്വം നൽകിയവരേയും അംഗങ്ങളാക്കി രൂപീകരിച്ചിരിക്കുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പുതിയ പാസ്റ്ററൽ കൗൺസിൽ എത്രയും വേഗം പിരിച്ച് വിടണമെന്ന്  വൺചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.

സഭയുടെ അംഗീകൃത കുർബാനയ്ക്കെതിരെ തെരുവിലും അരമന മുതൽ അൾത്താര വരെയും അക്രമ സമരങ്ങൾക്കും  കോലാഹലങ്ങൾക്കും മുന്നിൽ നിന്ന അത്മായരും വൈദികരുമാണ് പുതിയ കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും. കുർബാന പ്രശ്നത്തിൽ വിമതർക്കു വേണ്ടി വത്തിക്കാനിൽ വരെ പോയ വ്യക്തിയും കൗൺസിലിൽ അംഗമാണ്.

ഇത്തരക്കാർക്കെതിരെ അരമന കൂരിയയിൽ ലഭിച്ച പരാതികൾ പൂഴ്ത്തിവെച്ച്  അതിരൂപതഭരണം സഭാവിരുദ്ധരുടെ കൈകളിൽ എത്തിച്ചതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മാർ റാഫേൽ തട്ടിലിനും മാർ ജോസഫ് പാംപ്ലാനിക്കുമാണ്.ന്യൂൺ ഷോയുടെയും കർദ്ദിനാളിൻ്റേയും കോലം കത്തിക്കുക, കുർബാന മധ്യേ വൈദീകനെ ആക്രമിക്കുക, ദേവാലയങ്ങളിലും അരമനയിലും ആക്രമങ്ങൾ നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുക,  അരമനയുടെ ഗെയ്റ്റ് തകർക്കുക, സഭാ പിതാക്കന്മാർക്കെതിരെ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി സഭയിൽ ഇതുവരെ കേട്ടു കേൾവിയില്ലാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തിട്ടുള്ളത്.  ഇത്തരക്കാർ അതിരൂപത ഭരണ സംവിധാനത്തിന്റെ ഭാഗമാകുന്നത് പൊതുസമൂഹത്തിൽ സീറോ മലബാർ സഭയ്ക്കു തന്നെ നാണക്കേടാണെന്നും  സഭാ വിരുദ്ധ അൽമായ സംഘടനയുടെ പുതിയ പേരാണ് അതിരൂപത പാസ്റ്റർ കൗൺസിൽ. ഈ കൗൺസിൽ എത്രയും വേഗം പിരിച്ചുവിട്ടില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, വിത്സൻ വടക്കുഞ്ചേരി, ജോസഫ് പി. എബ്രഹാം, ക്യാപ്റ്റൻ ടോം ജോസഫ്, കുര്യാക്കോസ് പഴയമഠം, വൈശാഖ് വർഗീസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img