
കൊച്ചി: നിരോധിത തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് മാർ ആൻഡ്രുസ് താഴത്ത് സൂചിപ്പിച്ച സഭാവിരുദ്ധ സംഘടനയിലെ മുൻനിര പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന പാസ്റ്ററൽ കൗൺസിൽ പിരിച്ചുവിട്ട്അതിരൂപത നേതൃത്വം എറണാകുളം- അങ്കമാലി അതിരൂപതക്ക്സീറോ മലബാർ സഭയോടുള്ള കൂറ് തെളിയിക്കണമെന്നു വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.
എക്കാലവും നിയമലംഘനങ്ങൾ മാത്രം നടത്തി യിട്ടുള്ളവരെ സംരക്ഷിക്കാനും അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനും സഭാ നിയമങ്ങൾ കാറ്റിൽ പറത്തി തൻ്റെ രഹസ്യ അജണ്ടകൾ അതിരൂപതയിൽ നടപ്പിലാക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിക്കും ഇത്തരം തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായും വിശ്വാസികൾ സംശയിക്കുന്നുണ്ട്.അതിരൂപതയിൽ സഭാ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്ന നാൾ മുതൽ ഇതിനുപിന്നിൽ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പങ്കുണ്ടെന്ന് സഭാ സ്നേഹികളായ വിശ്വാസികൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇത്തരം ആരോപണങ്ങളെ ഒന്നുകൂടി അരക്കെട്ട് ഉറപ്പിക്കുക മാത്രമാണ് മാർ താഴത്ത് ചെയ്തത്. 2023 ൽ സിനഡ് പുറപ്പെടുവിച്ച സർക്കുലറിലും എറണാകുത്തെ സഭാവിരുദ്ധരുടെ തീവ്രവാദി ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. കുറ്റാരോപിതർഅംഗങ്ങളായ പാസ്റ്റര്‍ കൗൺസിൽ പിരിച്ചുവിടാൻ തയ്യാറാകാതെ തൃശ്ശൂർ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കണമെന്ന അതിരൂപതയുടെ സർക്കുലർ കുറ്റവാളികളെ വെള്ളപൂശാൻ നടത്തുന്ന ശ്രമത്തിന്റെ തെളിവാണെന്നും ഭാരവാഹികളായ അഡ്വ. മത്തായി മുതിരേന്തി, വിത്സൻ വടക്കുഞ്ചേരി, അഡ്വ. ജോയി ജോർജ്, ജോസഫ് പി. എബ്രഹാം എന്നിവർ പറഞ്ഞു.
Photo Courtesy - Google










