10:50pm 26 October 2026
NEWS
മലങ്കരസഭയുടെ നിയുക്ത മെത്രാപ്പോലീത്താമാർക്ക് ( 27-10-2026 ) റമ്പാൻ സ്ഥാനം നൽകും
26/10/2026  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലങ്കരസഭയുടെ നിയുക്ത മെത്രാപ്പോലീത്താമാർക്ക് ( 27-10-2026 ) റമ്പാൻ സ്ഥാനം നൽകും

കോട്ടയം : മുളന്തുരുത്തിയിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത 4 പേരിൽ 3 വൈദികർക്ക് ഇന്ന് റമ്പാൻ സ്ഥാനം നൽകും. പരുമല സെമിനാരിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ഷിബു വേണാട് മത്തായി, ഫാ.സാംജി റ്റി ജോർജ്, ഫാ.എൽദോസ് ഏലിയാസ് എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്.

പരുമല സെമിനാരിയിൽ രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം, 7ന് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ മധ്യേ നടക്കുന്ന റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാൻ സ്ഥാനാഭിഷേകം  2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img