NEWS
'തിരുമ്പി വന്തിട്ടെന്നു സൊല്ല്'...വിപണി കീഴടക്കാനൊരുങ്ങി അംബാസിഡർ കാർ വീണ്ടും എത്തുന്നു
06/05/2024 03:06 PM IST
Sreelakshmi N T
HIGHLIGHTS
വിന്റേജ് കിംഗ് അംബാസിഡർ കാർ വീണ്ടും വിപണിയിലേക്കെന്നു. ഈ വർഷം അവസാനത്തോടെ മാർക്കറ്റിലെത്തിക്കാനാണ് ശ്രമം. നൂതന
സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും പുതിയമുഖം, എന്നാലും പഴയതിൽ നിന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകില്ല താനും. എത്രയൊക്കെ കാറുകൾ നിരത്തിലിറങ്ങുന്നുണ്ട് എന്ന് പറഞ്ഞാലും മലയാളികളുടെ എക്കാലത്തെയും മായാത്ത വികാരങ്ങളിൽ ഒന്നാണ് അംബാസിഡർ കാർ. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പിന്തുണയോടെ ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യുഷോ കമ്പനിയോയോട് ചേർന്നാണ് തിരിച്ചു വരവ്. 2013-14 കാലഘട്ടത്തിലാണ് വിപണിയിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാർ മാഞ്ഞു തുടങ്ങിയത്. എന്നാലും ഈ കാറിന് മേലുള്ള മതിപ്പും ഇഷ്ടവുമൊന്നും അന്നും ഇന്നും മലയാളികൾക്ക് കുറഞ്ഞിട്ടില്ല. യുവാക്കൾ എത്ര തന്നെ ന്യൂ ജെൻ ആണെന്ന് പറഞ്ഞാലും എല്ലാവരും എത്ര ട്രെന്റിങ് ആണെന്ന് പറഞ്ഞാലും, പഴയ പ്രവണതകളോട് തന്നെയാണ് ഇപ്പോഴും താല്പര്യം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാട്ടുകളായാലും,ഡാൻസുകളായാലൂം ഒക്കെ അതിനു ഉദാഹരങ്ങൾ തന്നെയാണ്. എന്തിനേറെ വിജയ്-തൃഷ കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ഗില്ലി സിനിമ 2024 ലും വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതേ ട്രെൻഡ് കൊണ്ട് തന്നെ ആളുകൾ വീണ്ടും അംബാസിഡർ കാറിനെ ഏറ്റെടുക്കുകയും വിപ്ലവം സൃഷ്ടിക്കും ചെയ്യും എന്നതിൽ സംശയമൊന്നും വേണ്ട.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.