09:06am 01 November 2026
NEWS
ഹാരി ഹൗഡിനി വിസ്മയ ജീവിതം പ്രകാശനം ചെയ്തു
31/10/2026  06:54 PM IST
നാസർ
ഹാരി ഹൗഡിനി വിസ്മയ ജീവിതം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഹാരി ഹൗഡിനിയുടെ മാന്ത്രിക ജീവിതത്തെക്കുറിച്ച് ഗോപിനാഥ് മുതുകാട് എഴുതിയ ഹാരി ഹൗഡിനി-വിസ്മയ ജീവിതം എന്ന പുസ്തകം ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.  അസാധ്യമായ ബന്ധനങ്ങളില്‍നിന്നും പൂട്ടിയ അറകളില്‍നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് ലോകത്തെ വിസ്മയിപ്പിച്ച ഹാരി ഹൗഡിനിയുടെ ജീവിത യാത്രയാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഹൗഡിനിയുടെ ബാല്യകാലം, മാജിക്കിലേക്കുള്ള കടന്നുവരവ്, ലോകപ്രശസ്തമായ എസ്‌കേപ്പ് പ്രകടനങ്ങള്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍, ജാലവിദ്യാരംഗത്ത് സൃഷ്ടിച്ച സ്വാധീനം, അവസാനകാലം എന്നിവ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. കൂടാതെ ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങളും പുസ്തകത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img