
ആലുവാ ഫ്രൈഡേ ക്ലബ് സുവർണ ജൂബിലി സമ്മേളനം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ടി.ബി. ഹാഷിം, വി.എസ്. മൊയ്തീൻ, പി.എ. മഹ്ബൂബ്, കെ.എം. ഇസ്മായിൽ, എം.ഒ.ജോൺ , സി.എച്ച് . റഹീം, ചിന്നൻ ടി. പൈനാടത്ത് , വി.എസ്.സെയ്തുമുഹമ്മദ് സമീപം.
ആലുവ: ആലുവാ ഫ്രൈഡേ ക്ലബ് സുവർണജൂബിലി ആഘോഷങ്ങൾ അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു പ്രവർത്തിക്കുകയും ഫ്രൈഡേ ക്ലബിന്റെ രൂപീകരണത്തിന് നേതൃത്വം നല്കുകയും ചെയ്ത കെ.എം. ഇസ്മായിലിന് സുവർണജൂബിലി പുരസ്കാരം നല്കി ചടങ്ങിൽ ആദരിച്ചു. ഹിറാ സെന്ററിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡണ്ട് വി.എസ്. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കുകയു പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. സെക്രട്ടറി ടി.ബി. ഹാഷിം സ്വാഗതം പറഞ്ഞു. പ്രോഗാം കൺവീനർ പി.എ. മഹ്ബൂബ് ആദര പത്രം വായിച്ചു.
സ്വാമി ധർമ്മ ചൈതന്യ, എം.ഒ.ജോൺ , ചിന്നൻ ടി.പൈനാടത്ത് , സി.എച്ച്.റഹീം, വി.എസ്.സെയ്തുമുഹമ്മദ്, ടി.എച്ച്.അബ്ദുൽ റഷീദ്, ടി.ബി. സുലൈമാൻ, സെക്രട്ടറി എം.എം. അൻവർ പ്രസംഗിച്ചു.
1975-ൽ മുൻ കേന്ദ്ര നിയമമന്ത്രിയും നയതന്ത്രജ്ഞനുമായ ഡോ.വി.എ. സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച ആലുവ ഫ്രൈഡേ ക്ലബ് ഒരു വർഷം നീണ്ടു നിലക്കുന്ന സുവർണജൂബി പരിപാടികളാണ് ആ വിഷകരിച്ചിട്ടുള്ളത്.
Photo Courtesy - Google









