04:13am 10 October 2026
NEWS
ആലുവ ഫ്രൈഡേ ക്ലബ് സുവർണജൂബിലി ഉദ്ഘാടനം ചെയ്തു.
09/10/2026  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആലുവ ഫ്രൈഡേ ക്ലബ് സുവർണജൂബിലി ഉദ്ഘാടനം ചെയ്തു.
HIGHLIGHTS

ആലുവാ ഫ്രൈഡേ ക്ലബ് സുവർണ ജൂബിലി സമ്മേളനം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ടി.ബി. ഹാഷിം, വി.എസ്. മൊയ്തീൻ, പി.എ. മഹ്ബൂബ്, കെ.എം. ഇസ്മായിൽ, എം.ഒ.ജോൺ , സി.എച്ച് . റഹീം, ചിന്നൻ ടി. പൈനാടത്ത് , വി.എസ്.സെയ്തുമുഹമ്മദ് സമീപം.

ആലുവ: ആലുവാ ഫ്രൈഡേ ക്ലബ് സുവർണജൂബിലി ആഘോഷങ്ങൾ അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു പ്രവർത്തിക്കുകയും ഫ്രൈഡേ ക്ലബിന്റെ രൂപീകരണത്തിന് നേതൃത്വം നല്കുകയും ചെയ്ത കെ.എം. ഇസ്മായിലിന് സുവർണജൂബിലി പുരസ്കാരം നല്കി ചടങ്ങിൽ ആദരിച്ചു. ഹിറാ സെന്ററിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡണ്ട് വി.എസ്. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കുകയു പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. സെക്രട്ടറി ടി.ബി. ഹാഷിം സ്വാഗതം പറഞ്ഞു. പ്രോഗാം കൺവീനർ പി.എ. മഹ്ബൂബ് ആദര പത്രം വായിച്ചു.

സ്വാമി ധർമ്മ ചൈതന്യ,   എം.ഒ.ജോൺ ,  ചിന്നൻ ടി.പൈനാടത്ത് , സി.എച്ച്.റഹീം,  വി.എസ്.സെയ്തുമുഹമ്മദ്, ടി.എച്ച്.അബ്ദുൽ റഷീദ്, ടി.ബി. സുലൈമാൻ, സെക്രട്ടറി എം.എം. അൻവർ പ്രസംഗിച്ചു.

1975-ൽ മുൻ കേന്ദ്ര നിയമമന്ത്രിയും നയതന്ത്രജ്ഞനുമായ ഡോ.വി.എ. സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച ആലുവ ഫ്രൈഡേ ക്ലബ് ഒരു വർഷം നീണ്ടു നിലക്കുന്ന സുവർണജൂബി പരിപാടികളാണ് ആ വിഷകരിച്ചിട്ടുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img