12:55am 12 November 2026
NEWS
ലേബർകോഡുകൾ നടപ്പാക്കുന്നതിന്റെ ലക്‌ഷ്യം തൊഴിലാളി ചൂഷണം : പി സന്തോഷ് കുമാർ എം പി
26/11/2025  04:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലേബർകോഡുകൾ  നടപ്പാക്കുന്നതിന്റെ  ലക്‌ഷ്യം   തൊഴിലാളി ചൂഷണം : പി സന്തോഷ് കുമാർ എം പി
HIGHLIGHTS

ലേബർ കോഡിനെതിരെ എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി : കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ   രാജ്യത്തെ തൊഴിലാളികളുടെ  തൊഴിൽ സുരക്ഷയും  വേതന സുരക്ഷയും ക്ഷേമാവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും ഇല്ലാതാക്കി കടുത്ത തൊഴിലാളി ചൂഷണത്തിന് ഇടയാക്കുമെന്ന്  പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. ലേബർ  കോഡുകൾ നടപ്പാക്കിയതിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ) , കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (കെ എൻ ഇ എഫ് ) സംഘടനകൾ സംയുക്തമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ ജീവനക്കാരുടെ സേവന വേതന വ്യവ്യസ്ഥകൾക്ക് സംരക്ഷണമുണ്ടായിരുന്ന വേജ് ബോർഡുകൾ ഇല്ലാതാക്കി. നിശ്ചിത സമയ തൊഴിൽ എന്നതും തൊഴിലിന് അനുസൃതമായ വേതനമെന്നതും   ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കണമെങ്കിൽ 300 തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. ഇത് തൊഴിലാളികളുടെ അവകാശ സമരങ്ങൾ ഇല്ലാതാക്കി കോർപറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമമാണ്. മികച്ച ട്രേഡ് യുണിയണകൾ ഉണ്ടാകുന്നതാണ് ഏത് വ്യവസായത്തിന്റെയും സംതൃപ്തി . വിവിധ പഠനങ്ങൾ അത് തെളിയിച്ചിട്ടുണ്ടെന്നും സന്തോഷ്‌കുമാർ പറഞ്ഞു.
കെ എൻ ഇഎഫ് ജില്ലാ പ്രസിഡൻ്റ് കെ.ആർ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി , സെക്രട്ടറി ബിനിത ദേവസി,പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ, ട്രഷറർ അഷറഫ് തൈവളപ്പ്
കെ എൻ ഇ എഫ് സംസ്ഥാന നേതാക്കളായ ജമാൽ ഫൈറൂസ്, ഇന്ദു മോഹൻ, എം.ടി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. 

പ്രസ്  ക്ലബ് റോഡിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരിച്ചെത്തി സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img