11:02pm 30 April 2026
NEWS
രാജ്‌ഭവനിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷി മന്ത്രി.
05/06/2025  12:00 PM IST
ചെറുകര സണ്ണിലൂക്കോസ്
രാജ്‌ഭവനിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷി മന്ത്രി.

ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്‌ഭവനെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്‌ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്‌ഭവനിൽ നിന്നും കൃഷിമന്ത്രി  ഒഴിവായത്. സെക്രട്ടറിയേറ്റ് അങ്കണത്തിൽ ഇന്ന് രാവിലെ 11 മണിക്ക് പരിപാടി നടത്താൻ ആയിരുന്നു സർക്കാർ തീരുമാനം. മന്ത്രി പി പ്രസാദ്, പി പ്രശാന്ത് എംഎൽഎ, കൃഷി വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിയും ഡയറക്ടറും പങ്കെടുക്കുന്ന പരിപാടിയിലാണ് രാജ്ഭവൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ഗവർണർക്ക് ചടങ്ങിൽ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം മന്ത്രി പരിപാടിയിൽ നിന്നും മാറുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img