
ജോൺഗിൽബർട്ട്
"സ്വപ്നം കാണുക, വിശ്വസിക്കുക, നേടുക"
അഭിലാഷങ്ങൾ പൂവണിയിച്ച് അവയെ കീഴടക്കുക"
ജീവിതത്തിൽ കച്ചവടവും സാഹസീകതയും അഭിലാഷങ്ങളായി സ്വപ്നം കണ്ട് അവയെല്ലാം യാഥാർത്ഥ്യമാക്കുവാൻ കഠിന പ്രയത്നം ചെയ്യുന്നു ഒരേ സമയം സംരംഭകനും സാഹസീകനുമായ. ഫായിസ് അരോമ.
ഉയർന്ന റിസ്ക് ഫാക്ടറുകളുള്ള കച്ചവടത്തിലും സാഹസീകതയിലും നിശ്ചയദാർഡ്യത്തോടെ ഒരുപോലെ ഒരേ സമയം ഏർപ്പെട്ട് വിജയം കൊയ്യുന്ന ഫായിസ് തോൽക്കാൻ മനസ്സില്ലാത്ത സാഹസീകനാണ്.
വടകര വില്യാപ്പിള്ളി മലാറക്കൽ തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിയുടേയും, ശ്രീമതി കുഞ്ഞയിഷയുടെയും മകനായ ഫായിസ് അരോമ തന്റെ സ്വഭാവത്തിൽ ഒരിക്കലും ഒരു എടുത്ത് ചാട്ടക്കാരനല്ല എന്നാൽ സാഹസീകതയുടെ പ്രകടനങ്ങളിൽ ഏത് ഉയരത്തിൽ നിന്നും എത്ര ആഴത്തിലേക്കും താൻ എടുത്ത് ചാടുമെന്ന് തന്റെ "ബൻജീ ജംബിംഗിലൂടെ "
ഈ യുവ സാഹസീകൻ വീണ്ടും തെളിയിക്കുന്നു.
ചൈനയിലെ ഹുനാൻ പ്രോവിൻസിലെ ഡാങ്ങ്ജിയാജീ നാഷനൽ ഫോറസ്റ്റ് പാർക്കിലെ ഇടതൂർന്ന വനങ്ങളടങ്ങിയ രണ്ട് കൂറ്റൻ മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 430 മീറ്റർ നീളമുള്ള ചില്ലുപാളികളുടെ അടിതട്ടോടുകൂടിയ പാലത്തിലാണ് ഫായിസ് തന്റെ സാഹസീകമായ "ബൻജീ ജംപ്" നടത്തിയത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ളാസ് ബ്രിഡ്ജും ഇതു തന്നെയാണ്.
മുന്നൂറ് മീറ്റർ ഉയരമുള്ള ഈപാലത്തിൽ നിന്ന് 260 മീറ്റർ താഴേക്ക് ചാടുന്ന സാഹസ വിനോദമാണ് ബൻജീ ജംപ്.
ഈ ഇനത്തിലുള്ള ചാട്ടങ്ങളുടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചില്ലു പാലത്തിൽ നിന്നാണ് ഫായിസ് തന്റെ സാഹസീകഭ്യാസ പരമ്പരയിലെ അതിസാഹസീക ചാട്ടം നടത്തിയത്.
അമ്പരപ്പിക്കുന്ന പ്രകൃതി ഭംഗിയാൽ മനോഹരമായ മലനിരകളിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും ഉയരത്തിലുള്ള ഈ സസ്പെൻഷൻ ബ്രിഡ്ജിൽ നിന്നുള്ള ചാട്ടം വർണ്ണനാതീതമായ അനുഭവം നൽകിയതെന്നും , കുത്തനെ താഴോട്ട് പതിക്കുന്ന അനുഭവം വർണ്ണിക്കുവാൻ തനിക്ക് വാക്കുകളില്ലെന്നും അദ്ദേഹം പറയുന്നു.
2018ൽ ഖത്തറിലെ അൽഖോറിൽ നടന്ന സ്കൈ ഡൈവിൽ പങ്കെടുത്തുകൊണ്ട് തുടങ്ങിയ അഡ്വഞ്ജറിസ്റ്റിന്റെ സാഹസീകമായ ആകാശ ചാട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.
2019 ൽ സിംഗപൂരിലെ സെന്റോസ ദ്വീപിലെ 40 മീറ്റർ ഉയരത്തിലുള്ള പാലത്തിൽ നിന്ന് ചാടി സാഹസീകതയ്ക് തുടക്കം കുറിച്ച തന്റെ
" ബൻജീ ചാട്ടം" 2022 ൽ ഗോവയിൽ 61 മീറ്റർ ഉയരത്തിൽ നിന്നും, വയനാട്ടിലെ അൾട്രാ പാർക്കിൽ 70 മീറ്റർ ഉയരത്തിൽ നിന്നും ബൻജീ ജംപ് നടത്തി തുടർന്നു.
ഇപ്പോൾ 300 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചൈനയിലെ ഡാങ്ങ്ജിയാജീ നാഷനൽ ഫോറസ്റ്റ് പാർക്കിലെ ചില്ലു പാലവും കീഴടക്കിയ ആഹ്ളാദത്തിലാണ് സ്വപ്നങ്ങളെ പിന്തുടരുന്ന ഈ യുവ സംരംഭകൻ.
യുനെസ്കൊയുടെ തെരെഞ്ഞെടുത്ത വേൾഡ് ഹെറിറ്റേജ് ഏരിയകളിൽ ഒന്നായി അടയാളപ്പെടുത്തിയ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പച്ചയണിഞ്ഞ മനോഹരമായ പടുകൂററൻ മലനിരകളിലാണ്
ഡാങ്ങ്ജിയാജീ നാഷനൽ പാർക്ക്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ബൻജീ പാർക്ക് ബൻജീ ചാട്ടക്കാരുടെ സിരാ കേന്ദ്രമാണ്.
അഞ്ച് തൊട്ട് പത്ത് സെക്കൻ്റിലവസാനിക്കുന്ന 260 മീറ്റർ താഴേക്കുള്ള ബൻജി ചാട്ടത്തിൽ നിരവധി റിസ്ക് ഫാക്ടേഴ്സ് ഉണ്ടെന്ന് ഫായിസ് പറഞ്ഞു.
"പുർണ്ണ ആരോഗ്യവാനായ ഒരൾക്ക് മാത്രമെ ഇത്തരത്തിലുള്ളൊരു അതിസാഹസിക ചാട്ടത്തിന് തയ്യാറെടുക്കുവാൻ കഴിയു"
കായീക ക്ഷമതയും റിസ്ക് എടുക്കുവാനുള്ള മാനസീകാരോഗ്യവും സാഹസീകതയോടുള്ള അഭിനിവേശവും , ലക്ഷ്യത്തിലെത്താനുള്ള പരിശ്രമവും പ്രധാനമാണ്.
സ്കൂൾ കാലഘട്ടം മുതൽ മാരത്തൺ ഓട്ടത്തിലും , നീണ്ട സൈക്കിൾ റൈഡുകളിലും താല്പര്യമുള്ള ഈ വില്യാപ്പിള്ളിക്കാരന് സാഹസിക അഭ്യാസങ്ങളിലേക്ക് തിരിയാൻ കൂടുതൽ പ്രചോദനം കിട്ടിയത് "സിന്ദഗി നാ മിലേഗ ദൊബാര" എന്ന ബോളിവുഡ് സിനിമ കണ്ടതിന് ശേഷമാണെന്ന് പറയുന്നു.
ഹൃദിക്ക് റോഷൻ അഭിനയിച്ച ഈ ഹിന്ദി ചിത്രം കാണാനിടയായതുമുതൽ തന്റെ ഉള്ളിലെ "സാഹസീകന്" കൂടുതൽ പ്രചോദനം കിട്ടിയെന്നും സിനിമകൾ യുവതലമുറയിൽ ചെലുത്തുന്ന സ്വാധീനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ഗോവയിലെ പ്രശസ്ത ബീച്ചുകളിൽ "ഫ്ളൈ ബോർഡിംഗ്" പലതവണ നടത്തീയിട്ടുള്ള ഈ യുവ സംരംഭകൻ ഫൂഡ് പാക്കേജിംഗ് മെറ്റെരിയൽസ് രംഗത്തെ ഖത്തറിലെ പ്രശസ്ത സ്ഥാപനമായ ക്യുപാക്ക് കമ്പനിയുടെ സ്ഥാപകനും അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടറുമാണ്.
ഫായിസ് അരോമയുടെ സാഹസീകതയുടെ സ്വപ്നങ്ങൾക്ക് ആകാശമാണ് പരിധി.
സാഹസീക പ്രവൃത്തികളിലേക്ക് എടുത്ത് ചാടാനുള്ള മനക്കരുത്ത് താൻ ഇതുവരെ ആർജ്ജിച്ച അനുഭവസമ്പത്തും, ആത്മവിശ്വാസവും , ലക്ഷ്യബോധവുമാണെന്ന് ഈ യുവ സാഹസി കൻ വിശ്വസിക്കുന്നു.
ഈ വിശ്വാസത്തിന്റെ പിൻബലത്തോടെ തന്റെ അടുത്ത മിഷൻ 8849 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റിന്റെ മുകളിലെത്തി മൂവർണ്ണകൊടി നാട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാൽക്കരിക്കുക എന്നതാണെന്ന് ഫായിസ് അരോമ ആത്മവിശ്വാസത്തോടെ പറയുന്നു.
അന്തരിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും, ഇന്ത്യൻ പ്രസിഡണ്ടുമായിരുന്ന ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ പ്രസിദ്ധമായ ഉദ്ധരണി ഈയവസരത്തിൽ ഖത്തറിലെ യുവ വ്യവസായിയും , യുവ സാഹസി കനുമായ ഫായിസ് അരോമയ്ക്ക് കൂടുതൽ ഉത്തേജനവും പ്രചോദനവും നൽകുമെന്ന് വിശ്വസിക്കുന്നു.
"നിങ്ങൾ സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നങ്ങൾ ചിന്തകളായി മാറുന്നു, ചിന്തകൾ പ്രവൃത്തിയിൽ കലാശിക്കുന്നു"
എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ഫായിസ് അരോമയുടെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമായി വിജയം വരിക്കട്ടെയെന്ന് ആശംസിക്കുന്നു.











