09:21am 27 September 2026
NEWS
ONLINE TRADING ന്റെ പേരിൽ ഒരുകോടി 6 ലക്ഷം രൂപയോളം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.
20/09/2025  11:31 AM IST
ചെറുകര സണ്ണിലൂക്കോസ്
ONLINE TRADING ന്റെ പേരിൽ ഒരുകോടി 6 ലക്ഷം രൂപയോളം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.



Gobish K.P, age.36 S/O Gopalan, Keezhanparambathu house,  Kavunathara, Naduvannur Village, Kozhikkode Dist. എന്നയാളാണ് അറസ്റ്റിൽ ആയത്.

21.02.2025 തിയതി മുതൽ 30.05.2025 വരെയുള്ള  കാലയളവിൽ FINBRIDGE CAPITAL എന്ന കമ്പനിയുടെ പേരിൽ AI ONLINE TRADING മുഖേന പണം നിക്ഷേപിച്ചാൽ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയുടെ കയ്യിൽ നിന്നും ആകെ 1,06,40,491/- രൂപ ( ഒരു കോടി ആറ് ലക്ഷത്തി നാൽപ്പതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപാ)  വാങ്ങിയെടുത്തശേഷം നിക്ഷേപിച്ച തുക തിരികെ നൽകാതെ ചതി ചെയ്തു എന്നതായിരുന്നു കേസിനാസ്പദമായ സംഭവം.
 പരാതിക്കാരന്റെ മൊഴിയിൽ ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A. IPS ന്റെ നിർദ്ദേശപ്രകാരം  കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിലെ ആവലാതിക്കാരന്റെ കൈയ്യിൽ നിന്നും വാങ്ങിയെടുത്ത  പണം പലവിധ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ളതും
 വിശദമായ അന്വേഷണത്തിൽ ഒരു വലിയ തുക
 State Bank of India യുടെ നടുവണ്ണൂർ ശാഖയിലെ  അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി കാണപ്പെട്ടിട്ടുള്ളതും തുടർന്ന് ഇതിലേക്ക് ബാങ്കിലെത്തി  അക്കൗണ്ടിന്റെ ഉടമയെപ്പറ്റി വിശദമായി  അന്വേഷിച്ചതിൽ   അക്കൗണ്ടിന്റെ ഉടമ Gobish K.P, age.36 S/o Gopalan,                                                             Keezhanparambathu house,  Kavunathara, Naduvannur Village,                                                              Kozhikkode Dist. ആണെന്ന് മനസ്സിലാവുകയും.
 തുടർന്ന് ബഹു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ IP SHO ഹണി കെ ദാസിന്റെ മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് J. ASI അരുണ, SCPO മാരായ ടോമി സേവിയർ, തോമസ് സ്റ്റാൻലി, cpo നിയാസ് M. A എന്നിവർ അടങ്ങുന്ന പോലീസ് സംഘത്തിന് പ്രതി കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഭാഗത്തുള്ളതായി വിവരം ലഭിക്കുകയും തുടർന്ന്  സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.    
 വിശദമായ ചോദ്യം ചെയ്യലിൽ ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷൻ നിരക്കിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയതാണ് എന്നും അക്കൗണ്ടിൽ പണം വന്നാൽ ഉടൻ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതി എന്നും അറസ്റ്റിലായ പ്രതി പറഞ്ഞു.
 തട്ടിപ്പിൽ പങ്കാളികൾ ആയിട്ടുള്ള മുഴുവനാളുകൾക്കായും അന്വേഷണം തുടരും.
 ചെറിയ ലാഭത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുമ്പോൾ ഈ അക്കൗണ്ട് ഉടമയും കേസിൽ പ്രതിയാകും. എന്ന കാര്യവും പോലീസ് ഓർമിപ്പിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img