NEWS
എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു
15/08/2026 06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സേന അംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു . തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം ആസ്ഥാനത്തെ പോലീസ് സേന അംഗങ്ങളെയും , ജീവനക്കാരെയും അഭിസംബോധന ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജാതി മത ചിന്തകൾക്ക് അതീതമായി രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഹർഷിത അട്ടല്ലൂരി ഓർമിപ്പിച്ചു . പോലീസ് ഓര്‍ക്കസ്ട്ര ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











