11:10pm 16 August 2026
NEWS
എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു
15/08/2026  06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു

ണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സേന അംഗങ്ങളുടെ  ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു . തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം ആസ്ഥാനത്തെ പോലീസ് സേന അംഗങ്ങളെയും , ജീവനക്കാരെയും അഭിസംബോധന ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജാതി മത ചിന്തകൾക്ക് അതീതമായി  രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഹർഷിത അട്ടല്ലൂരി ഓർമിപ്പിച്ചു . പോലീസ് ഓര്‍ക്കസ്ട്ര ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img