
ദോഹ: ഖത്തർ ജോയിന്റ് റെസ്‌ക്യൂകോർഡിനേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കോസ്പാസ്-സാർസാറ്റ് പ്രോഗ്രാമിന്റെ 73-ാമത് കൗൺസിൽ സമ്മേളനം ദോഹയിൽ ആരംഭിച്ചു. നാല് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 അംഗരാജ്യങ്ങളുടെയും തിരച്ചിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.ഖത്തർ പ്രതിരോധകാര്യങ്ങളിലെ ഉപപ്രധാനമന്ത്രിയും രാഷ്ട്രപ്രതിരോധകാര്യ മന്ത്രിയുമായ ഷെയ്ഖ് സഅൂദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽ താനിയുടെരക്ഷകർത്തൃ ത്വത്തിൽ നടക്കുന്ന
സമ്മേളനത്തിൽ സ്പേസ് സെഗ്മെന്റ് വികസനം (LEO, GEO, MEO), ഭൂമിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, പദ്ധതി പങ്കാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും.
ഉദ്ഘാടന ചടങ്ങിൽ ദോഹ ജോയിന്റ് റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ ഡെപ്യൂട്ടി കമാൻഡറുമായ കേണൽ (എയർ) റാഷിദ് സുൽത്താൻ അൽ ഹിത്മി, ഖത്തറിന്റെ കോസ്പാസ്-സാർസാറ്റ് പ്രതിനിധിയായി, മുഖ്യാതിഥിയെയും പങ്കെടുത്തവരെയും അഭിസംബോധന ചെയ്ത് സ്വാഗതം പ്രസംഗം നടത്തി. സംഘടനയുടെ സെക്രട്ടറി ജനറൽ ഡോ. ഷിഫാലി ജോംഗയും കൗൺസിലിന്റെ 73-ാമത് സമ്മേളന അധ്യക്ഷൻ ബ്രൂണോ ഷസാൽ എന്നിവരും സംസാരിച്ചു.
ഖത്തർസായുധസേനയിലെ ഉന്നത ഉദ്യോഗസ്ഥർ, സുരക്ഷാ ഏജൻസികളിലെ പ്രതിനിധികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.











