
ആലുവ: കാഴ്ച പരിമിതരുടെ ദേശീയ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ആറാമത് കേരള സംസ്ഥാന സമ്മേളനം ബഹുജനങ്ങളും എൻ സി സി കേഡറ്റുകളും വിദ്യാർത്ഥി വിദ്യാർത്ഥിനികളും നൂറുകണക്കിന് കാഴ്ച പരിമിതരും പങ്കെടുത്ത വൈറ്റ് കെയിൻ ദേശീയോദ്ഗ്രഥന റാലിയോടെ സമാപിച്ചു.
ഞായറാഴ്ച രാവിലെ നടന്ന പ്രൗഢമായ സമാപന സമ്മേളനം റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോക്ടർ പി.ടി ബാബുരാജ് മുഖ്യപ്രഭാഷണവും നടത്തി.
സംസ്ഥാന സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വിജയാമൃതം പുരസ്കാരം നേടിയ കാലടി സർവകലാശാല മുഖ്യ കേന്ദ്രത്തിലെ സംഗീത വിദ്യാർഥിനി കെ എൻ മോളെ ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേകം ആദരിച്ചു .
എൽ എഫ് ബി ദേശീയ സംസ്ഥാന നേതാക്കളായ ലയൺ പി മനോഹരൻ, സിസി കാശി മണി,
ശരവണ മുത്തു
സോയ് ജോസഫ്, എം ആർ സതീഷ് കുമാർ,
തണൽ പരിവാർ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ,
കാലടി സായി ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ ഡോക്ടർ ശ്രീനിവാസൻ, എം രാകേഷ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കാഴ്ച പരിമിതരും കുടുംബാംഗങ്ങളും സംബന്ധിച്ച ആറാമത് എൽ എഫ് ബി സംസ്ഥാന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം സ്കോളർഷിപ്പ് വിതരണം വൈറ്റ് വിതരണം എന്നിവയും സംഘടിപ്പിച്ചിരുന്നു
സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് എൻ എഫ് ബി അംഗങ്ങൾ അവതരിപ്പിച്ച വർണാഭമായ കലാവിരുന്നും നടന്നു.
ആലുവ യുസി കോളേജിലെ എൻസിസി കേഡറ്റുകൾ ,മിഴി ക്ലബ്ബ്, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഇവർക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമാപന ചടങ്ങിൽ എൻറെ സംസ്ഥാന ജനറൽ സെക്രട്ടറി സി സി കാശിമണി വിതരണം ചെയ്തു.








