02:26am 29 April 2026
NEWS
രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച ഓഫീസർമാരുടെദേശീയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻറെ (AIBPARC) അഞ്ചാമത് ത്രൈവാർഷിക ദ്വി ദിന ദേശീയ സമ്മേളനം
28/04/2026  10:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച ഓഫീസർമാരുടെദേശീയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻറെ (AIBPARC)  അഞ്ചാമത് ത്രൈവാർഷിക ദ്വി ദിന ദേശീയ സമ്മേളനം
HIGHLIGHTS

അഖിലേന്ത്യ ബാങ്ക് പെൻഷനേഴ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ അഞ്ചാമത്  ത്രൈ വാർഷിക ദേശീയ സമ്മേളനം ബഹുമാനപ്പെട്ട റിട്ട. ജസ്റ്റിസ് വി അരുൺ ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ  ടോം തോമസ്, സുപ്രീത സർക്കാർ, ജനറൽ സെക്രട്ടറി, കെ വി ആചാര്യ, പ്രസിഡൻറ്, ആർ ശേഖർ, പ്രസിഡൻറ് എ ഐ ബി ഓ സി,  എസ് എസ് അനിൽ, പ്രസിഡൻറ് ബെഫി, ജി ഡി നാടാഫ്, പി കെ സർക്കാർ, ഹർവീൻദർ സിംഗ്, ശ്രീനാഥ് ഇന്ദുചൂഡൻ,  ഗിരിജാ സി ജോർജ്, ശ്രീകുമാർ ബി, എന്നിവർ സമീപം

രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച ഓഫീസർമാരുടെദേശീയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻറെ (AIBPARC)  അഞ്ചാമത് ത്രൈവാർഷിക ദ്വി ദിന ദേശീയ സമ്മേളനം വൈകിട്ട് ടൗൺ ഹാളിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് വി ജി അരുൺ ഉദ്ഘാടനം ചെയ്തു .  വലിയ തോതിൽ പങ്കെടുത്ത പ്രതിനിധികളെ അഭിനന്ദിച്ച ജസ്റ്റിസ് വി. ജി. അരുണ്‍, അത് ഐക്യത്തിന്റെയും കൂട്ടായ ശക്തിയുടെയും പ്രതിഫലനമാണെന്ന് പറഞ്ഞു. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥരാണ് ആധുനിക ബാങ്കിംഗിന്റെ ശിൽപ്പികളെന്നും അവരുടെ സേവനം പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് മേഖല വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും മേൽ അധിഷ്ഠിതമാണെന്നും, വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ പുതുക്കൽ, മറ്റ് ആനുകൂല്യങ്ങൾ, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. 3000 ത്തോളം വരുന്ന മുതിർന്ന അംഗങ്ങൾ കാഴ്ചവെച്ച ഉജ്ജ്വല പ്രകടനം അവരുടെ ശക്തിയും ഒപ്പം തങ്ങളോടുള്ള അവഗണനക്കെതിരെയുള്ള ദോഷപ്രകടനവുമായി മാറി. പൊതു സമ്മേളനത്തിൽ നേതാകളായ കെ വി ആചാര്യ, സുപ്രീത സർക്കാർ, ആർ ശേഖർ, ഹർവീൻദർ സിംഗ്, എസ് എസ് അനിൽ ശ്രീനാഥ് ഇന്ദുചൂഡൻ. പി കെ സർക്കാർ. ടോം തോമസ് രാ വിലെ 9.30ന് ദേശീയപ്രസിഡന്റ്കെ വി ആചാര്യ പതാക ഉയർത്തി പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചു.  തുടർന്ന് 10 മണിക്ക് അംഗങ്ങൾ അവതരിപ്പിച്ച  തിരുവാതിരയെ തുടർന്ന് പ്രതിനിധി സമ്മേളനം പ്രസിഡണ്ട് കെ വി ആചാര്യയുടെ അധ്യക്ഷതയിൽ ആരംഭിച്ചു.  കേരള ഘടകം പ്രസിഡൻറും സ്വാഗതസംഘം ചെയർമാനുമായ ടോം തോമസ്  സ്വാഗതം ആശംസിച്ചു. 

പ്രസിഡന്റ് ശ്രീ കെ. വി. ആചാര്യ സമ്മേളനത്തിന്റെ മികച്ച ഒരുക്കങ്ങളെ അഭിനന്ദിക്കുകയും, അന്തരിച്ച എ. മനോഹർ, എം. സി. സിംഗ്ല എന്നിവരുടെ സംഭാവനകൾ അനുസ്മരിക്കുകയും, പെൻഷൻ അപ്ഡേഷൻ വിഷയത്തിൽ അനുകൂല വിധി പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു.

ഉപദേഷ്ടാവ് ശ്രീ പി. കെ. സർക്കാർ പെൻഷൻ അപ്ഡേഷനായി നടന്ന ദീർഘകാല പോരാട്ടം ചൂണ്ടിക്കാട്ടി, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനു മായുള്ള ചർച്ചകളിൽ പങ്കാളിത്തത്തിന്റെ ആവശ്യകതയും സംഘടനയെ ശക്തിപ്പെടുത്താൻ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി സുപ്രീത സർക്കാർ സംഘടനാ-നയപരമായ വിഷയങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് അവതരിപ്പിച്ചു.

ബാങ്ക് ഓഫീസർമാരും ജീവനക്കാരും ജനകീയ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിലും, സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലും, ബാങ്കിംഗ് സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് വിരമിച്ച ബാങ്ക് ജീവനക്കാർ തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടാൻ അധികാരികളുടെ മുമ്പിലും കോടതികളിലും പോരാടേണ്ടി വരുന്ന അവസ്ഥ അതീവ ദൗർഭാഗ്യകരമാണെന്നും അവർ പപറഞ്ഞൂ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img