
കൊച്ചി: സംസ്ഥാനത്തെ കേന്ദ്ര സിലബസ് അനുസരിച്ചു പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന സെൻട്രൽ സ്‌കൂൾ കായികമേള, ഡിസംബർ 29, 30 തിയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ബഹു. കായികവകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ മീറ്റിന്റെ ഉദ്ഘാടനം 29 ന് വൈകിട്ട് 03.30 ന് നിർവഹിക്കും. വ്യ വസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.
30ന് വൈകിട്ട് നാലിന് സമാപനച്ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എം.എൽ.എ, ഒളിമ്പ്യൻ, തുടങ്ങി സാംസ്‌കാരിക കായിക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളും സിബിഎസ്ഇ, ഐസിഎസ് ഇ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
14 ജില്ലകളിൽ സംഘടിപ്പിച്ച ട്രയൽ മീറ്റിൽ വിജയികളായ ഒന്നും രണ്ടും മൂന്നും ''സ്ഥാനങ്ങൾ നേടിയ വരാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. 66 ഇനങ്ങളിൽ 1800 വിദ്യാർത്ഥികൾ മത്സരിക്കും. അണ്ടർ 19, അണ്ടർ 17, അണ്ടർ 14 വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
2018ൽ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ കേരള സ്റ്റേറ്റ് സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ്, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് 2022 ൽ എൽ എൻ സി പി ഇ , കാര്യവട്ടം തിരുവനന്തപുരത്തും, 2023ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, കോഴിക്കോടും, 2024 ൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും സംസ്ഥാന മീറ്റുകൾ നടന്നു.
സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള കേന്ദ്ര സിലബസ് സ്‌കൂളുകളുടെ ഏക കായികമേളയാണ് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ്. നാലുവർഷമായി തുടർന്നുകൊണ്ടിരിക്കുന്ന സെൻട്രൽ സ്‌കൂൾ മീറ്റിന്റെ പ്രാധാന്യം മനസ്സിലാക്കി , പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ ഗണ്യമായ വർദ്ധനവും മത്സര ഇനങ്ങളിൽ ഉയർന്ന നിലവാരവും നേടാൻ കഴിഞ്ഞിട്ടുണ്ട്. വിജയികൾക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, അംഗീകൃത സിബിഎസ്ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ കൗൺസിൽ സിബിഎസ്ഇ സ്‌കൂൾ കേരള എന്നിവ സംയുക്തമായാണ് കായികമേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞവർഷംമഹാരാജാസ്കോളേജ്ഗ്രൗണ്ടിൽനടന്നമീറ്റിൽഎറണാകുളം ജില്ലയാണ്375 പോയിന്റുമായി ഓവറോൾ കിരീടം നേടിയത്. കോഴിക്കോട് രണ്ടും തൃശൂർ മൂന്നുംസ്ഥാനങ്ങൾനേടിയിരുന്നു.
വാർത്താസമ്മേളനത്തിൽ സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറലുംസ്‌പോർട്‌സ്മീറ്റ്ജനറൽകൺവീനറുമായ ഡോ. ഇന്ദിര രാജൻ, കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ജനറൽ സെക്രട്ടറിയും , സ്‌പോർട്‌സ് മീറ്റ് കോ ഓർഡിനേറ്ററുമായ ശ്രീമതി സുചിത്ര ഷൈജിന്ത് , അസോസിയേറ്റ് കോ ഓർഡിനേറ്ററും കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്‌ളിക് സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ.ജോണികാഞ്ഞിരത്തിങ്കൽ, സി.എം.ഐ , മേരിഗിരി സി എം ഐ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ , ഫാ.മാത്യു കരീത്തറ സി എം ഐ , എന്നിവർപങ്കെടുത്തു.
Photo Courtesy - Google








