NEWS
നാലാമത് ജി.സി.സി ഗെയിംസിന് ഇന്ന് ദോഹയിൽ തുടക്കം; 1400 കായിക താരങ്ങൾ മാറ്റുരയ്ക്കും
12/05/2026 03:52 PM IST
NILA

ദോഹ:കായികപ്രേമികൾ കാത്തിരുന്ന നാലാമത് ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) ഗെയിംസിന് ഇന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ആവേശകരമായ തുടക്കം. മെയ് 22 വരെ നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 1,400 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. 17 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പുരുഷ-വനിതാ താരങ്ങൾ തങ്ങളുടെ കരുത്ത് തെളിയിക്കും.ഗെയിംസിന്റെ ആദ്യ ദിനമായ ഇന്ന് ഖത്തർ ബൗളിങ് ഫെഡറേഷൻ ഹാളിൽ ബൗളിങ് സിംഗിൾസ് മത്സരങ്ങൾ നടക്കും. ജാസിം അൽ മുറൈഖി, തലാൽ അൽ മർറി തുടങ്ങിയ പ്രമുഖ താരങ്ങൾ ഖത്തറിനായി ഇറങ്ങും. ആസ്പയർ ഡോമിലെ വിമൻസ് സ്പോർട്സ് കമ്മിറ്റി ഹാളിൽ തായ്കൊണ്ടോ മത്സരങ്ങളും ഇന്ന് ആരംഭിക്കും. എട്ട് വെയ്റ്റ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ ഖത്തറിനായി നാല് പുരുഷന്മാരും മൂന്ന് വനിതാ താരങ്ങളുമാണ് മത്സരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










